Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിയർ മേടിച്ച നയൻതാര വിവാദത്തിൽ

nayanthara

നയൻതാരയുടെ ബിയർ മേടിക്കൽ കൂടുതൽ വിവാദത്തിലേക്ക്. ഹിന്ദു മക്കൾ കക്ഷി സംഘടനയാണ് നയൻതാരയ്ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.

നാനും റൗഡി താൻ എന്ന പുതിയ തമിഴ് സിനിമയുടെ ഭാഗമായായിരുന്നു നയൻതാര ബവ്റേജിൽ നിന്നും ബിയർ മേടിക്കുന്ന രംഗം ചിത്രീകരിച്ചത്. എന്നാൽ ബവ്റേജസിലെ ജീവനക്കാരൻ ഈ വിഡിയോ യൂ ട്യൂബിൽ പോസ്റ്റ് ചെയ്തതോടെ സംഗതി വൈറലായി മാറി.

‘സംസ്ഥാനത്ത് മദ്യനിരോധന സമരം നടക്കുകയാണ്. സ്കൂൾ, കൊളേജ് വിദ്യാർഥികൾ അടക്കമുള്ളവർ ഈ സമരത്തിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ നയൻതാര പോലൊരു നടി ബവ്റേജിൽ പോയി മദ്യം മേടിക്കുന്ന രംഗം ചിത്രീകരിക്കുന്നത് ഈ സമരത്തിനെതിരെയുള്ള കളിയാക്കലാണ്. ഹിന്ദു മക്കൾ കക്ഷിയുടെ ചെന്നൈ സോണൽ സെക്രട്ടറി വീരമാണിക്കം ശിവ പറയുന്നു.

20 ലക്ഷത്തോളം സ്ത്രീകൾ മദ്യത്തിനടിമകളാണ്. മാത്രമല്ല ഇതുപോലുള്ള രംഗങ്ങൾ സ്ത്രീകൾക്ക് പ്രചോദനമാകുമെന്നും അവരെ തെറ്റായ വഴിയിലൂടെ നടത്താൻ ഇത് പ്രേരിപ്പിക്കുമെന്നും ഇവർ ആരോപിക്കുന്നു. സിനിമയിൽ നയൻതാരയുടെ ഈ രംഗം നീക്കം ചെയ്യണമെന്നും അല്ലെങ്കിൽ സിനിമയ്ക്കെതിരെയും നയൻതാരയ്ക്കെതിരെയും സമരം നടത്തുമെന്നും സംഘടന പറയുന്നു.

Your Rating:

POST YOUR COMMENTS

In order to prevent misuse of this functionality your IP address is traced

ബിയർ മേടിച്ച നയൻതാര വിവാദത്തിൽ

  • Switch to English
  • Switch to Malayalam

Characters remaining (3000)

Disclaimer 

Fill in your details:

Name :

Email :

Location :

Enter the letters from image :

You have already approved this comment.

You have already marked this comment as offensive

Disclaimer