Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നയൻതാരയ്ക്ക് ആദ്യ ലവ് ലെറ്ററും റോസാപ്പൂവും

nayanthara

പ്രണയവും ഗോസിപ്പുകളും നയന്‍താരയെ ഇപ്പോഴും വിടാതെ പിന്തുടരുകയാണ്. കോളിവുഡിലെ താരറാണി പദവിയിലെത്തിയ നയൻതാര കഴിഞ്ഞ നവംബർ‍ 18ന് തന്റെ 31ാം പിറന്നാൾ ആഘോഷിച്ചു. അതിനിടെ തന്റെ ആദ്യ പ്രണയത്തെപ്പറ്റിയുള്ള രഹസ്യവും നയൻസ് വെളിപ്പെടുത്തി.

ആ പ്രണയം ഒരിക്കലും മറക്കാന്‍ കഴിയില്ലെന്നും താരം പറഞ്ഞു. അതിപ്പോൾ ആണായാലും പെണ്ണ് ആയാലും ആദ്യപ്രണയം എന്നും പ്രിയപ്പെട്ടതാണെന്ന് നയന്‍താര പറയുന്നു. ചിമ്പുവിനൊപ്പമാണെന്നാണോ നിങ്ങൾ വിചാരിക്കുന്നത്. എന്നാൽ ഇത് നയൻസിന്റെ പുറകെ വന്ന ഒരു പാവം പയ്യനെക്കുറിച്ചാണ്.

പ്രൈമറി സ്‌കൂളില്‍ പഠിക്കുമ്പോഴുള്ള പ്രണയത്തെ കുറിച്ചാണ് നയന്‍താര തുറന്നു പറഞ്ഞത്. മൂന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ എട്ടാം ക്ലാസിലെ ഒരു ആണ്‍ കുട്ടി നയന്‍താരയുടെ സീറ്റില്‍ ഒരു ലൗവ് ലെറ്ററും റോസാപൂവും വച്ചിട്ട് പോകുമായിരുന്നു. ഇക്കാര്യം നയന്‍സ് തന്റെ കൂട്ടുകാരികളോട് പറഞ്ഞു.

പിന്നീടുള്ള ദിവസങ്ങളിലും ഇത് തുടർന്നപ്പോൾ നയന്‍താര മാതാപിതാക്കളോട് കാര്യം പറഞ്ഞു. മാതാപിതാക്കള്‍ പ്രിന്‍സിപ്പലിനെ വന്നു കണ്ടു കുട്ടിക്കെതിരെ പരാതി പറഞ്ഞു. അതിന് ശേഷം ഒരിക്കല്‍ പോലും ആ കുട്ടി നയന്‍താരയെ ഒന്നു നോക്കിയിട്ട് പോലുമില്ല. അത് എന്തുകൊണ്ടാണെന്ന് അന്ന് താരം ഒരുപാട് ചിന്തിച്ചെന്നും ഇപ്പോഴും അത് മറക്കാനാകില്ലെന്നും നയൻതാര പറയുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.