Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചിമ്പുവിന് പണികൊടുത്ത് നയന്‍താര

nayan-simbu

തമിഴ് യുവതാരം ചിമ്പുവിന്‍റെ പുതിയ ചിത്രം വാലു ഒരുപാട് പ്രശ്നങ്ങള്‍ക്ക് ശേഷമാണ് തിയറ്ററുകളിലെത്തിയത്. വര്‍ഷങ്ങള്‍ക്ക് മുന്‍പേ ചിത്രീകരണം പൂര്‍ത്തിയാക്കിയിരുന്നെങ്കിലും സിനിമയുടെ റിലീസ് അനശ്ചിതത്വത്തിലാകുകയായിരുന്നു.

മറ്റൊരു ചിത്രമായ ഇതു നമ്മ ആളുടെ ചിത്രീകരണം പോലും ഇതുവരെ പൂര്‍ത്തിയായിട്ടില്ല. സിനിമ തുടങ്ങിയിട്ട് ഒരു വര്‍ഷം ആകുന്നു. ചിമ്പുവിന്‍റെ മുന്‍കാമുകി നയന്‍താരയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. എന്നാല്‍ ഇപ്പോള്‍ സിനിമയുടെ ചിത്രീകരണം മുടങ്ങാന്‍ കാരണം നയന്‍സ് ആണെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്.

ദേശീയപുരസ്കാരം നേടിയ പാണ്ഡിരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നേരത്തെ ചിമ്പു സിനിമയുടെ ചിത്രീകരണത്തില്‍ പങ്കെടുക്കാത്തതുമൂലം നയന്‍സിന്‍റെ കോള്‍-ഷീറ്റ് മുടങ്ങിയിരുന്നു. ഇപ്പോള്‍ നയന്‍സും ചിത്രീകരണത്തിനായി സഹകരിക്കുന്നില്ലത്രേ. നിര്‍മാതാവില്‍ നിന്നും കൂടുതല്‍ തുക ആവശ്യപ്പെട്ടെന്നും കേള്‍ക്കുന്നു.

എന്നാല്‍ തമിഴകത്ത് സംവിധായകരും നിര്‍മാതാവുമായി സിനിമയുടെ കാര്യങ്ങളില്‍ ഏറ്റവുമധികം സഹകരിക്കുന്ന നടിയാണ് നയന്‍താര. ചിത്രീകരണ സമയത്ത് കൃത്യസമയത്ത് എത്തി യാതൊരു ബുദ്ധിമുട്ടും ഉണ്ടാക്കാതെ പൂര്‍ത്തിയാക്കി മടങ്ങുകയാണ് താരത്തിന്‍റെ പതിവ്. പിന്നെ എന്തുകൊണ്ടാണ് ഈ സിനിമയ്ക്ക് മാത്രം ഇങ്ങനെയൊരു പ്രശ്നമെന്നാണ് ഏവരുടെയും സംശയം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.