Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നയന്‍താരയുടെ വിവാഹം കഴിഞ്ഞു ?

nayanthara-vighnesh

തെന്നിന്ത്യന്‍ സുന്ദരി നയന്‍താരയും യുവസംവിധായകനായ വിഘ്നേശ് ശിവനും വിവാഹിതരായെന്ന് വാര്‍ത്ത. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞിരുന്നെന്നും കൊച്ചിയിലെ ഒരു പള്ളിയില്‍വച്ചായിരുന്നു വിവാഹമെന്നും പ്രമുഖമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വിവാഹം അതീവരഹസ്യമായാണ് നടന്നതെന്നും സിനിമാഇന്‍ഡസ്ട്രിയില്‍ പോലും വിവാഹത്തെപ്പറ്റി ആരും അറിഞ്ഞിട്ടില്ലെന്നാണ് കേള്‍ക്കുന്നത്. വളരെ കുറച്ച് ആളുകള്‍ക്ക് മാത്രമേ വിവാഹത്തിന് ക്ഷണമുണ്ടായിരുന്നൊള്ളൂ എന്നും വാര്‍ത്തയില്‍ പറയുന്നു. നയന്‍സിനേക്കാള്‍ പ്രായം കുറവാണ് വിഘ്നേശിന്.

വിജയ് സേതുപതിയും നയന്‍സും പ്രധാനവേഷത്തിലെത്തുന്ന ‘നാനും റൗഡി താന്‍’ എന്ന ചിത്രത്തിന്റെ സെറ്റില്‍ നിന്നാണ് പ്രണയകഥ ചോര്‍ന്നത്. ഈ ചിത്രത്തിന്റെ സംവിധായകന്‍ വിഘ്‌നേശ്.

ചിമ്പുവിനെ നായകനാക്കി പോടാ പോടി എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് 29കാരനായ വിഘ്‌നേശ് വെള്ളിത്തിരയിലെത്തുന്നത്. വേലയില്ലാ പട്ടധാരി എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തും സാനിധ്യമറിയിച്ച താരമാണ് വിഘ്നേശ്. തമിഴിലും തെലുങ്കിലുമായി കൈ നിറയെ ചിത്രങ്ങളുള്ള നയന്‍സിന്റെ പുതിയ മലയാളം റിലീസ് സിദ്ദീഖ് സംവിധാനം ചെയ്ത ഭാസ്‌കര്‍ ദി റാസ്‌കല്‍ ആയിരുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.