Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നയൻതാരയ്ക്ക് നേരെ അജ്ഞാതരുടെ ആക്രമണം ?

nayanthara-attack

തെന്നിന്ത്യൻ സുന്ദരി നയൻതാരയ്ക്ക് നേരെ അജ്ഞാതരുടെ ആക്രമണമെന്ന് കോളിവുഡിൽ നിന്ന് റിപ്പോർട്ട്. ചെന്നൈയിലെ നടിയുടെ സ്വകാര്യ വസതിയിൽവച്ചാണ് ആക്രമണം നടന്നതെന്നാണ് വാർത്തയിൽ പറയുന്നത്.

ആക്രമണത്തിൽ മൂക്കിനും നെറ്റിയ്ക്കും പരുക്ക് പറ്റിയതായും നടി ഇപ്പോള്‍ വാക്കിങ് സ്റ്റിക് ഉപയോഗിച്ചാണ് നടക്കുന്നതെന്നും പറയുന്നു.

ആക്രമണത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമല്ല. നയൻതാരയുമായി മുന്‍പ് പ്രണയത്തിലായിരുന്ന നടനും നിർമാതാവുമായ ഒരു വ്യക്തിയാണ് ആക്രമണത്തിന് പിന്നിലെന്നും തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

വിക്രം നായകനാകുന്ന ഇരുമുകൻ, കാർത്തിയുടെ കശ്മോറ എന്നീ ചിത്രങ്ങളിലാണ് നയൻസ് ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

Your Rating: