Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നയൻതാരയുടെ ബിയർ വിവാദം വീണ്ടും

nayanthara

ബവ്റേജിൽ നിന്നും ബിയർ മേടിക്കുന്ന നയൻതാരയുടെ വിഡിയോ ദൃശ്യങ്ങൾ തമിഴ്നാട്ടിൽ വൻവിവാദം സൃഷ്ടിച്ചിരുന്നു. നാനും റൗഡി താൻ എന്ന സിനിമയുടെ ഭാഗമായി ചിത്രീകരിച്ചതായിരുന്നു ഇത്. എന്നാൽ സംസ്ഥാനത്ത് മദ്യനിരോധനസമരം നടക്കുന്ന സമയത്തായിരുന്നു ഇങ്ങനെയൊരു സംഭവം നടന്നതും.

സിനിമയ്ക്കു വേണ്ടിയാണെങ്കിലും ഒരു സ്ത്രീയെ കൊണ്ട് മദ്യം വാങ്ങിക്കുന്നത് തെറ്റാണെന്നു ചൂണ്ടിക്കാട്ടി ഇതിനെതിരെ ഹിന്ദു മക്കൾ കക്ഷി ഉൾപ്പടെ രംഗത്തെത്തുകയും ചെയ്തു. സിനിമയിൽ നയൻതാരയുടെ ഈ രംഗം നീക്കം ചെയ്യണമെന്നും അല്ലെങ്കിൽ സിനിമയ്ക്കെതിരെയും നയൻതാരയ്ക്കെതിരെയും സമരം നടത്തുമെന്നും സംഘടന അന്ന് വ്യക്തമാക്കിയിരുന്നു.

എന്നാൽ സിനിമ റിലീസ് ചെയ്തിട്ടും ഈ രംഗം ഇവർ നീക്കം ചെയ്തിട്ടില്ലെന്നാണ് റിപ്പോർട്ട്. ഇപ്പോൾ ഈ വിവാദരംഗം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് മറ്റു ചില സംഘടനരംഗത്തെത്തിയിട്ടുണ്ടെന്നും കേൾക്കുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.