Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നയന്‍താര വീണ്ടും പ്രണയത്തില്‍!

nayanthara-new

ഗോസിപ്പുകള്‍ക്ക് യാതൊരു പഞ്ഞവുമില്ലാത്ത താരമാണ് തെന്നിന്ത്യന്‍ സുന്ദരി നയന്‍താര. ചിമ്പുവുമായും പ്രഭുദേവയുമായും ഉള്ള പ്രണയബന്ധങ്ങള്‍ തകര്‍ന്ന ശേഷവും നയന്‍സിനെ പാപ്പരാസികള്‍ വെറുതെ വിട്ടില്ല.

എന്നാല്‍ ഇപ്പോളിതാ കോളിവുഡില്‍ നിന്നും നയന്‍താരയുടെ പുതിയ പ്രണയത്തെ കുറിച്ച് ചൂടന്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നു. നയന്‍താര തമിഴിലെ ഒരു യുവസംവിധായകനുമായി പ്രണയത്തിലാണെന്നാണ് വാര്‍ത്തകള്‍.

വിജയ് സേതുപതിയും നയന്‍സും പ്രധാനവേഷത്തിലെത്തുന്ന ‘നാനും റൗഡി താന്‍’ എന്ന ചിത്രത്തിന്റെ സെറ്റില്‍ നിന്നാണ് പ്രണയകഥ ചോര്‍ന്നത്. ചിത്രത്തിന്റെ സംവിധായകന്‍ വിഘ്‌നേഷ് ശിവനും നയന്‍സും തമ്മില്‍ കടുത്ത പ്രണയത്തിലാണെന്നാണ് കോളിവുഡ് മാധ്യമങ്ങള്‍ പറയുന്നത്.

ചിമ്പുവിനെ നായകനാക്കി പോടാ പോടി എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് 29കാരനായ വിഘ്‌നേശ് വെള്ളിത്തിരയിലെത്തുന്നത്. വേലയില്ലാ പട്ടധാരി എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തും സാനിധ്യമറിയിച്ച താരമാണ് വിഘ്നേശ്. തമിഴിലും തെലുങ്കിലുമായി കൈ നിറയെ ചിത്രങ്ങളുള്ള നയന്‍സിന്റെ പുതിയ മലയാളം റിലീസ് സിദ്ദീഖ് സംവിധാനം ചെയ്ത ഭാസ്‌കര്‍ ദി റാസ്‌കല്‍ ആയിരുന്നു. ഉദയനിധിക്കൊപ്പം എത്തിയ നന്‍പേന്‍ടയാണ് അടുത്തിടെയിറങ്ങിയ നയന്‍സിന്റെ തമിഴ് ചിത്രം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.