Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നയന്‍താര ആളാകെ മാറി

nayanthara-new

നയന്‍സിന്‍റെ പുതിയ ലുക്ക് കണ്ടോ ! ടീ ഷര്‍ട്ടും ജീന്‍സും അണിഞ്ഞ് ഒരു കൊളേജ് പെണ്‍കുട്ടിയെപോലെ തന്നെയുണ്ട് നയന്‍സിനെ കാണാന്‍.

നാനും റൗഡി താന്‍ എന്ന പുതിയ ചിത്രത്തിലാണ് നയന്‍താരയുടെ പുത്തന്‍ ഗെറ്റപ്പ്. ധനുഷ് നിര്‍മിക്കുന്ന ചിത്രത്തില്‍ പുതിയ താരങ്ങളില്‍ ഹിറ്റുകള്‍ സൃഷ്ടിച്ച് മുന്നേറുന്ന വിജയ് സേതുപതിയാണ് നായകന്‍. നര്‍മ്മത്തിന് പ്രാധാന്യമുള്ള സിനിമ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത് വിഘ്‌നേഷ് ശിവനാണ്.

അനിരുദ്ധിന്റേതാണ് ഈണങ്ങള്‍. ഛായാഗ്രഹണം ജോര്‍ജ് സി വില്യംസ്. എതിര്‍ നീച്ചല്‍, വേലൈ ഇല്ല പട്ടത്താരി, കാക്കി സട്ടൈ, കാക്കമുട്ടൈ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ധനുഷിന്റെ വണ്ടര്‍ബ്രാര്‍ ഫിലിംസ് നിര്‍മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണ് നാനും റൗഡി താന്‍.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.