Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രണയബന്ധത്തെപ്പറ്റി ചോദിച്ചു; നയൻസിന്റെ കിടിലൻ മറുപടി

nayanthara

വിഘ്‌നേശ് ശിവന്റെയും നയന്‍സിന്റെയും പ്രണയവാര്‍ത്തകള്‍ ഗോസിപ്പുകളില്‍ നിറയാന്‍ തുടങ്ങിയിട്ട് കാലം കുറേയായി. നാനും റൗഡി താന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഗോസിപ്പുകള്‍ക്ക് തുടക്കമാകുന്നത്. ഇതിനിടെ വാർത്ത പലരീതിയിൽ വളച്ചൊടിച്ച് വരുകയും ചെയ്തു.

ഇക്കാര്യത്തിൽ പ്രതികരണവുമായി വിഘ്നേശ് എത്തിയിരുന്നെങ്കിലും നയൻതാര യാതൊന്നും പ്രതികരിച്ചുകണ്ടില്ല. അവസാനം മൗനംവെടിഞ്ഞ് നയൻസ് രംഗത്തെത്തി. ‘എന്തിനാണ് മാധ്യമങ്ങൾ താരങ്ങളുടെ സ്വകാര്യജീവിതത്തിന് ഇത്രയധികം പ്രാധാന്യം നൽകുന്നത്. ഞങ്ങൾ സിനിമാരംഗത്തു ജോലി ചെയ്യുന്നതുകൊണ്ട് എന്തും എഴുതാമോ? ഞങ്ങളുടെ സ്വകാര്യതയല്ല നിങ്ങളുടെ എന്റർടെയ്ൻമെന്റ്. നയൻതാര പൊട്ടിത്തെറിച്ചു.

ഒരു മാധ്യമം എന്റെ വ്യക്തിജീവിതത്തെപ്പറ്റി എഴുതിയാൽ അവർ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടി നൽകണമെന്ന് യാതൊരു നിർബന്ധവുമില്ല. കാരണം എന്റെ ജീവിതത്തോട് എനിക്ക് ഒരു ബോധ്യമുണ്ട്. നയൻതാര പറഞ്ഞു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.