Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നയൻസും വിഘ്നേശും പിരിഞ്ഞു; കാരണക്കാരൻ മറ്റൊരു താരം

nayanthara-vighnesh

സംവിധായകൻ വിഘ്നേശ് ശിവനാണ് തെന്നിന്ത്യൻ താരറാണി നയൻതാരയുടെ വർത്തമാന കാമുകൻ എന്നാണ് ഗോസിപ്പുകോളങ്ങളിലെ നിലവിലെ ചർച്ച. ഇതിന് തെളിവായി അവർ ചൂണ്ടിക്കാട്ടിയത് ഇരുവരും പ്രസിദ്ധപ്പെടുത്തിയ ചില റൊമാന്റിക് സെല്‍ഫികളും.

ആ സൗഹൃദം വളരുന്നതിനിടെ വിഘ്നേശ് സംവിധാനം ചെയ്യുന്ന അടുത്ത ചിത്രം നിര്‍മിക്കാൻ നയൻസ് പദ്ധതിയിട്ടിരുന്നു. ഇതിനെ ശരിവയ്ക്കുന്ന രീതിയിലുള്ള പ്രതികരണങ്ങളാണ് പിന്നീട് ഇരുവരുടെയും ഭാഗത്തു നിന്നുമുണ്ടായതും.

തമിഴിലെ പ്രമുഖ നിർമാതാക്കൾ നയൻതാരയ്ക്ക് എത്ര കോടിവേണമെങ്കിലും പ്രതിഫലം നൽകാൻ ക്യൂ നിൽക്കുമ്പോൾ നയൻതാരയ്ക്ക് നിർമാതാവിന്റെ മേലങ്കിയണിയാൻ തീരുമാനിക്കുന്നത്. നയൻസിനെ തന്നെ നായികയാക്കി വിഘ്നേശ് ഒരുക്കിയ നാനും റൗഡിതാൻ സൂപ്പർഹിറ്റായിരുന്നു.

നായകനായി ഇന്നത്തെ ഏറ്റവും വലിയ മൂല്യമുള്ള ശിവകാർത്തികേയനെയാണ് തീരുമാനിച്ചത്. നായിക നയൻതാര തന്നെ. ഇതിനിടെ വിഘ്നേശും നയൻതാരയും പിരിഞ്ഞുവെന്നും പ്രോജക്ട് ഇപ്പോൾ ഉപേക്ഷിച്ചതായുമായാണ് പുതിയ വാർത്ത.

നയൻതാരയുമായി അടുപ്പമുള്ള തമിഴ്നാട്ടിൽ വലിയ സ്വാധീനമുള്ള ഒരു നടനാണത്രെ ഇരുവരേയും വേർപിരിച്ചതെന്നും കേൾക്കുന്നു. തമിഴിലെ പ്രമുഖനിർമാതാവും നടനുമായുള്ള നയൻസിന്റെ ബന്ധമാണ് ഇരുവരുടെയും പ്രണയം പിരിയാൻ കാരണമെന്നും സൂചനയുണ്ട്.  

Your Rating: