Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നയന്‍താരയെ കുടുക്കിയ സെല്‍ഫി

nayan-vighnesh

ഒരു സെല്‍ഫി കാരണം പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണ് തെന്നിന്ത്യന്‍ സുന്ദരി നയന്‍താര. യുവസംവിധായകന്‍ വിഘ്നേശ് ശിവനൊപ്പം നയന്‍താര എടുത്ത ഒരു സെല്‍ഫിയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം.

നേരത്തെ നയന്‍താരയും യുവസംവിധായകനായ വിഘ്നേശ് ശിവനും കൊച്ചിയിലെ ഒരു പള്ളിയില്‍വച്ച് രഹസ്യമായി വിവാഹിതരായെന്ന് ഗോസിപ്പുകള്‍ പരന്നിരുന്നു. വിജയ് സേതുപതിയും നയന്‍സും പ്രധാനവേഷത്തിലെത്തുന്ന ‘നാനും റൗഡി താന്‍’ എന്ന ചിത്രത്തിന്റെ സെറ്റില്‍ നിന്നാണ് പ്രണയകഥ ചോര്‍ന്നത്. എന്നാല്‍ പിന്നീട് ഇരുവരും വാര്‍ത്ത നിഷേധിച്ച് എത്തിയതോടെ ഗോസിപ്പുകള്‍ കെട്ടടങ്ങി.

അതിന് പിന്നാലെയാണ് ഇപ്പോള്‍ ഈ സെല്‍ഫിയും പുറത്തായിരിക്കുന്നത്. നയന്‍താരയും വിഘ്നേശും പ്രണയത്തില്‍ തന്നെയാണെന്നും ‘നാനും റൗഡി താന്‍’ എന്ന ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ചിനിടെ ഇരുവരും പ്രണയം തുറന്ന് പറഞ്ഞ് വിവാഹതിയതി വെളിപ്പെടുത്തുമെന്നുമാണ് പുതിയ ഗോസിപ്പ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.