Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നയൻതാരയുടെ ഓണം വിഘ്നേശിനൊപ്പം; വൈറലായി പുതിയ സെൽഫി

nayanthara-vignesh

നയന്‍താരയും തമിഴ് സംവിധായകന്‍ വിഘ്‌നേശ് ശിവനും തമ്മില്‍ പ്രണയത്തിലാണെന്ന ഗോസിപ്പുകൾ വന്നുതുടങ്ങിയിട്ട് നാളേറെയായി. ഇതിനിടെ ഈ വാർത്ത ശരിവയ്ക്കുന്ന രീതിയിലുള്ള സംഭവികാസങ്ങളും നടന്നു.

ഇപ്പോഴിതാ തിരുവോണനാളില്‍ ആരാധകര്‍ക്ക് ഓണാശംസകള്‍ അറിയിച്ചു കൊണ്ട് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ഇരുവരുടെയും പുതിയ ഫോട്ടോയാണ് ശ്രദ്ധേയമാകുന്നത്. കസവ് സാരിയൊക്കെ ഉടുത്ത് തനി കേരളീയ സുന്ദരിയായിട്ടാണ് നയന്‍താര ഇത്തവണ ഓണം ആഘോഷിച്ചത്.

nayanthara-vignesh-onam

തിരുവോണദിവസം വിഘ്നേഷ് ആണ് സെല്‍ഫി ആദ്യം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. പിന്നീട് നയൻതാരയുടെ ഫാൻ പേജിൽ ഇരുവരും ഓണം ആഘോഷിക്കുന്ന മറ്റുചിത്രങ്ങളും വന്നുതുടങ്ങി. ഇതോടെ സെൽഫി ആരാധകർക്കിടയിൽ തരംഗമായി.

ഓണാഘോഷത്തിന് വേണ്ടി നയന്‍താര കൊച്ചിയിലെ വസതിയിലെത്തിയിരുന്നു. ഷൂട്ടിങ് തിരക്കുകള്‍ മാറ്റിവച്ച് വിഘ്‌നേശും നയൻസിനൊപ്പം എത്തി.

vighnesh-nayan-selfie

നേരത്തെ ദക്ഷിണേന്ത്യന്‍ ചലച്ചിത്ര അവാര്‍ഡ് നിശയില്‍ പങ്കെടുക്കാന്‍ ഇരുവരും സിംഗപ്പൂരിലേക്ക് ഒരുമിച്ച് പോയതും വാര്‍ത്തയായിരുന്നു. സിംഗപ്പൂരില്‍ നടന്ന സൈമാ അവാര്‍ഡ്‌സിലും തീവ്രപ്രണയം വ്യക്തമാക്കുന്ന രീതിയിലായിരുന്നു നയന്‍സിന്റെയും വിഘ്നേശിന്റെയും പ്രകടനം. വിഗ്നേഷിനൊപ്പം സിംഗപ്പൂരിലെത്തിയ നയന്‍താര അവാര്‍ഡ് നിശയിലുടനീളം വിഘ്നേശിന് സമീപത്ത് തന്നെ ഉണ്ടായിരുന്നു.

nayans

നാനും റൗഡി താന്‍ എന്ന ചിത്രത്തിലെ പ്രകടനത്തിന് പുരസ്‌കാരം സ്വീകരിക്കാന്‍ ക്ഷണിച്ചപ്പോള്‍ തനിക്ക് പുരസ്‌കാരം വിഘ്നേശില്‍ നിന്ന് സ്വീകരിക്കണമെന്നാണ് ആഗ്രഹമെന്ന് നയന്‍സ് അറിയിച്ചു. വേദിയില്‍ പുരസ്‌കാരദാനത്തിനെത്തിയവരോട് ക്ഷമാപണം നടത്തി വിഘ്നേശിനെ വേദിയിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. 

Your Rating: