Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫോണ്‍കവറില്‍ പുലിവാല് പിടിച്ച നയന്‍താര

nayanthara-phone-cover

ഒരു ഫോണ്‍കവര്‍ കാരണം പുലിവാല് പിടിച്ച നയന്‍താര. തമിഴകത്ത് ഗോസിപ്പുകോളങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന നായികയാണ് നയന്‍താര. താരറാണിയോട് ആരാധകര്‍ക്കുള്ള ഇഷ്ടം തന്നെയാണ് പ്രധാനകാരണം.

ആരാധകരോട് സംവദിക്കുന്നതിനായി ഒരു തത്സമയ ചാറ്റ് ഷോയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു നയന്‍താര. താരം നായികയായി എത്തുന്ന ഹൊറര്‍ ത്രില്ലര്‍ മായയുടെ പ്രചാരണവുമായി ബന്ധപ്പെട്ടാണ് പരിപാടിക്കായി എത്തിയതും. പരിപാടിയില്‍ പങ്കെടുത്ത് നയന്‍സ് മടങ്ങുകയും ചെയ്തു.

എന്നാല്‍ പിന്നീട് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായത് നയന്‍താരയുടെ മൊബൈല്‍ കവറിനെക്കുറിച്ചാണ്. ഫോണ്‍കവറിന് പുറത്ത് വി.എസ് എന്ന് എഴുതിയതരാണ് പാപ്പരാസികള്‍ കണ്ടുപിടിച്ചത്.

വിഎസ് എന്നാല്‍ വിഘ്നേശ് ശിവന്‍ ആണെന്നാണ് പാപ്പരാസികളുടെ കണ്ടുപിടിത്തം. ഈ ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലായി. നയന്‍സ്-വിഘ്നേശ് ബന്ധം ഗോസിപ്പുകോളങ്ങളില്‍ സ്ഥിരം വാര്‍ത്തയാണ്. അതിനിടെയാണ് നയന്‍സിനെ പുലിവാല് പിടിപ്പിച്ച് ഫോണ്‍ കവര്‍ വാര്‍ത്തയും

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.