Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫേസ്ബുക്കിൽ പുത്തൻ നസ്രിയ

nazriya-fahad

ഫഹദ്–നസ്രിയ താരദമ്പതികൾ എന്നും മലയാളിപ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ്. വിവാഹത്തോടെ നസ്രിയ അഭിനയജീവിതത്തിൽ നിന്നുവിടപറഞ്ഞെങ്കിലും ഫേസ്ബുക്കിലൂടെ താരം പ്രേക്ഷകരുമായി സംവദിക്കാറുണ്ട്.

ഇരുവരുടെയും പുതിയ ഫോട്ടോ സോഷ്യൽമീഡിയയിൽ തരംഗമാകുകയാണ്. നസ്രിയയുടെ മാറ്റം തന്നെയാണ് ഏവരും ചർച്ച ചെയ്യുന്നതും. സാരിയിൽ നസ്രിയ പക്വതയായി കാണുന്നുവെന്നാണ് ആരാധകരുടെ കമന്റ്.

fahad-nazriya

വിവാഹത്തോടെ അഭിനയത്തിന് താത്കാലിക വിരാമമിട്ട നസ്രിയയ്ക്ക് ഈ വര്‍ഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിരുന്നു. ഓം ശാന്തി ഓശാന, ബാംഗ്ലൂര്‍ ഡെയ്സ് എന്നീ സിനിമകളിലെ അഭിനയത്തിനായിരുന്നു പുരസ്കാരം.

പ്രേക്ഷകരുടെ മുന്നിൽ ജനപ്രീതിയുടെ ഉയർന്ന ഗ്രാഫിൽ നിൽക്കുമ്പോഴായിരുന്നു അപ്രതീക്ഷിത വിവാഹ പ്രഖ്യാപനവുമായി നസ്രിയ സിനിമയിൽ നിന്നു പിൻമാറിയത്. മലയാള സിനിമയിൽ ഏറെക്കാലത്തിനു ശേഷം യുവനടിമാരിൽ ശക്തമായ സാന്നിധ്യമായി നസ്രിയ മാറുമെന്ന പ്രതീക്ഷ നിലനിൽക്കുമ്പോഴായിരുന്നു പിൻമാറൽ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.