Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നസ്രിയയുടെ റെക്കോർഡ് സെൽഫി

nazriya-selfie

വിവാഹശേഷം അഭിനയരംഗത്തുനിന്ന് വിടപറഞ്ഞെങ്കിലും ജനപ്രീതിയുടെ കാര്യത്തിലും ആരാധകരുടെ കാര്യത്തിലും നസ്രിയ ഇപ്പോഴും മുന്നിലാണ്. ഫേസ്ബുക്കിൽ നടിക്കുള്ള ഫോളോവേഴ്സിന്റെ എണ്ണമെടുത്താൽ ഇത് മനസ്സിലാകും.

ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുന്ന ഓരോ ഫോട്ടോയ്ക്കും ലക്ഷകണക്കിന് ലൈക്സുകളാണ് താരത്തിന് ലഭിക്കുന്നത്. ഇന്നലെ പോസ്റ്റ് ചെയ്ത നസ്രിയയുടെ സെല്‍ഫിയ്ക്ക് കിട്ടിയത് റെക്കോര്‍ഡ് ലൈക്സ്. പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കുള്ളില്‍ ഒരു ലക്ഷം ലൈക്സ് ലഭിച്ചിരുന്നു. ഇതിനകം ആ ചിത്രത്തിന് മൂന്നുലക്ഷം ലൈക്സ് കടന്നുകഴിഞ്ഞു.

വിവാഹം കഴിഞ്ഞെങ്കിലും നസ്‌റിയയുടെ താരമൂല്യത്തിന് ഒരിടിവും സംഭവിച്ചിട്ടില്ലെന്നതാണ് ഈ ലൈക്കുകൾ കാണിച്ചുതരുന്നത്. എഴുപത് ലക്ഷം ലൈക്സ് ആണ് നസ്രിയയുടെ പേജിനുള്ളത്. മൂവായിരത്തോളം കമന്റും ആയിരത്തിനാനൂറോളം ഷെയറും ഈ സെൽഫിക്ക് ലഭിച്ചിട്ടുണ്ട്്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.