Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തിരിച്ചു വരുന്നു നസ്രിയ !

ഒടുവില്‍ ആരാധകരുടെ ആഗ്രഹം സഫലമാകുമോ? വിവാഹശേഷം വെള്ളിത്തിരയില്‍നിന്ന് വിട്ടുനിന്ന നസ്രിയ വീണ്ടും സിനിമയില്‍ അഭിനയിക്കുന്നതായി റിപ്പോര്‍ട്ട്. ഫഹദ് തന്നെയാണ് ഇക്കാര്യം ഒരു മാസികയ്ക്കു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയത്.

നേരത്തെ ബ്ളെസി ഒരുക്കുന്ന പുതിയ ചിത്രത്തിലൂടെ ഇരുവരും ഒരുമിച്ചെത്തുന്നുവെന്ന് വാര്‍ത്ത ഉണ്ടായിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച ഔദ്യോഗിക സ്ഥീരകരണം ഇതുവരെയും ഉണ്ടായിട്ടില്ല. ഇതിനുമുമ്പ് ബാംഗൂര്‍ ഡെയ്സിലാണ് ഇരുവരും ഒന്നിച്ചഭിനയിച്ചത്. നല്ല തിരക്കഥ ഒത്തുവരുകയാണെങ്കില്‍ ഞങ്ങള്‍ ഒന്നിച്ച് അഭിനയിക്കുമെന്ന് ഒരു ടെലിവിഷന്‍ അഭിമുഖത്തിലും ഫഹദ് വ്യക്തമാക്കിയിട്ടുണ്ട്.

വിവാഹം കഴിഞ്ഞ് സിനിമയില്‍ നിന്നു വിട്ടു നില്‍ക്കുകയാണെങ്കിലും നസ്രിയ മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ടവളാണ്. ഫേസ്ബുക്കില്‍ നസ്രിയയുടെ ഔദ്യോഗിക പേജിന്റെ ലൈക്സ് എഴുപത് ലക്ഷമാണ്. മലയാളത്തിലെ സൂപ്പര്‍സ്റ്റാറുകള്‍ പോലും ഇക്കാര്യത്തില്‍ നസ്രിയയെ വെല്ലാനില്ല.

നസ്രിയ എന്ത് പോസ്റ്റ് ചെയ്താലും ലൈക്കുകളുടെയും ഷെയറുകളുടെയും പെരുമഴയാണ്. ഫേസ്ബുക്കില്‍ നസ്റിയയുടെ ഓരോ അപ്ഡേറ്റ്സിനും കാത്തിരിക്കുകയാണ് ആരാധകര്‍.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.