Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നസ്രിയ ആകാൻ ഭയം; ടെൻഷൻ അടിച്ച് ശ്രീ ദിവ്യ

sri-divya-nazriy

ബാംഗ്ലൂർ ഡെയ്സിന്റെ തമിഴ്പതിപ്പായ ബാംഗ്ലൂർ നാട്കൾ നാളെ റിലീസിനെത്തുന്നു. ചിത്രത്തിൽ നസ്രിയയുടെ വേഷത്തിൽ എത്തുന്നത് തെന്നിന്ത്യൻ സുന്ദരി ശ്രീ ദിവ്യയാണ്. അൽപം ടെൻഷനോടെയാണ് ചിത്രത്തിൽ ശ്രീ ദിവ്യ അഭിനയിച്ചിരിക്കുന്നത്. അതിന് കാരണം നസ്രിയ ആണ്.

സിനിമയുടെ കാര്യം സംസാരിക്കാനായി സംവിധായകൻ ശ്രീദിവ്യയെ ആദ്യമായി കാണുമ്പോള്‍ താരം ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന ചിത്രം കണ്ടിട്ടില്ലായിരുന്നു. കഥ ഇഷ്ടപ്പെട്ട് സിനിമയ്ക്ക് കരാർ ഒപ്പിട്ടു. എന്നാൽ സിനിമ കണ്ട് കഴിഞ്ഞപ്പോള്‍ ശ്രീ ദിവ്യയ്ക്ക് പേടിയായി. തന്റെ അഭിനയത്തെ നസ്‌റിയയുമായി താരതമ്യം ചെയ്യപ്പെടുമല്ലോ എന്നോര്‍ത്തായിരുന്നു പേടി.

ഇക്കാര്യം സംവിധായകനോട് നടി പങ്കുവയ്ക്കുകയും ചെയ്തു. എന്നാൽ ഒരു സിനിമയുടെ കഥയാണ് നമ്മൾ തമിഴിലേക്ക് എടുക്കുന്നതെന്നും അതിലെ അഭിനേതാക്കളുമായി സിനിമയെ താരതമ്യം ചെയ്യരുതെന്നും ശ്രീ ദിവ്യയോട് സംവിധായകൻ പറയുകയുണ്ടായി. ഇത് ശ്രീ ദിവ്യയ്ക്കൊരു ആശ്വാസമായി. പിന്നീട് ചിത്രീകരണത്തിലൊന്നും ശ്രീ ദിവ്യയ്ക്ക് ടെൻഷൻ അനുഭവപ്പെട്ടേയില്ല.

ചിത്രത്തില്‍ ഒരിടത്തും ശ്രീദിവ്യ നസ്‌റിയയെ അനുകരിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും, അവരുടേതായ സ്റ്റൈലിലാണ് ശ്രീ ദിവ്യ അഭിനയിച്ചതെന്നും സംവിധായകന്‍ പറയുന്നു.

സിനിമയുടെ തമിഴ്പതിപ്പിലും അഭിനയിക്കാന്‍ ആദ്യം നസ്രിയയെ തന്നെയായിരുന്നു വിളിച്ചതെന്നും എന്നാല്‍ വിവാഹ ശേഷം ഇപ്പോള്‍ അഭിനയിക്കുന്നില്ലെന്ന് നടി അറിയിച്ചെന്നും സംവിധായകനായ ഭാസ്‌കര്‍ പറയുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.