Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്ളാബ് പൊട്ടിക്കാൻ നോക്കി, നിക്കിയുടെ വിരലൊടിഞ്ഞു

nikki-injury

തെന്നിന്ത്യൻ സുന്ദരി നിക്കി ഗൽറാണിക്ക് ചിത്രീകരണത്തിനിടെ പരുക്കേറ്റു. ഡ്യൂപ്പില്ലാതെ സ്റ്റണ്ട് സീനിൽ അഭിനയിക്കുന്നതിനിടെയാണ് അപകടം.

സംവിധായകൻ ഏഴിൽ ഒരുക്കുന്ന പുതിയ സിനിമയുടെ ഷൂട്ടിങ്ങിനിടെ സിമന്റ് സ്ലാബ് കൈകൊണ്ടിടിച്ചു പൊട്ടിക്കാനുള്ള ശ്രമത്തിനിടെയാണ് പരുക്കേറ്റത്. സിനിമയിൽ പോലീസ് ഉദ്യോഗസ്ഥയായാണ് നിക്കി എത്തുന്നത്. കരാട്ടെ പ്രാക്ടീസ് ചെയ്യുന്ന രംഗത്തിന്റെ ആദ്യ ശ്രമത്തിൽ നടി സ്ലാബുകൾ പൊട്ടിച്ചിരുന്നു. രണ്ടാമതും ശ്രമിച്ചപ്പോഴാണ് സംഗതി കാര്യമായത്.

ചെറുവിരലിൽ ചെറിയ പൊട്ടലുണ്ട്. ഷൂട്ടിങ്ങിന്റെ അവസാന ദിവസമാണ് അപകടമുണ്ടായത്. നടിക്ക് മൂന്നാഴ്ചത്തെ വിശ്രമമാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.