Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓട് തല്ലിപൊട്ടിച്ച നിക്കി; വിഡിയോ കാണാം

nikki-galrani

തെന്നിന്ത്യൻ സുന്ദരി നിക്കി ഗൽറാണി ആള് ചില്ലറക്കാരിയല്ല. കരാട്ടെയൊക്കെ നല്ല വശമാണ്. അതിനൊരു തെളിവ് നടി തന്നെ ആരാധകർക്കായി പങ്കുവച്ചു. കരാട്ടെ പരിശീലനത്തിനിടെ ഓട് കൈ കൊണ്ട് കൊണ്ട് പുഷ്പം പോലെ തല്ലിപൊട്ടിക്കുന്നു.

വേലൈന്നു വന്തുട്ട വെള്ളകാരൻ എന്ന സിനിമയുടെ ചിത്രീകരണത്തിന് വേണ്ടിയായിരുന്നു ഈ രംഗം ചിത്രീകരിച്ചത്. നിക്കി തന്നെയാണ് ഇത് യഥാർഥമായി ചിത്രീകരിക്കാമെന്ന് സംവിധായകനെ അറിയിച്ചത്.

സിനിമയിൽ പോലീസ് ഉദ്യോഗസ്ഥയായാണ് നിക്കി എത്തുന്നത്. സംഭവമൊക്കെ ഉഗ്രനായിരുന്നു. എന്നാൽ പാവം നിക്കിയ്ക്ക് കൈയിൽ ചെറിയൊരു പൊട്ടലും ഇതുമൂലം സംഭവിക്കുകയുണ്ടായി.

Your Rating: