Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിത്യ മേനോന് അനുഷ്ക കൊടുത്ത പണി

തെന്നിന്ത്യന്‍ സുന്ദരിമാരില്‍ ഏറ്റവുധികം പൊക്കമുള്ള താരങ്ങളില്‍ ഒരാളാണ് അനുഷ്ക ഷെട്ടി. നായകന്‍മാര്‍ പോലും അനുഷ്കയ്ക്കൊപ്പം കഷ്ടപ്പെട്ടാണ് പൊക്കം ഒന്ന് അഡ്ജസ്റ്റ് ചെയ്ത് അഭിനയിക്കുന്നത് തന്നെ. അനുഷ്കയുടെ ഈ പൊക്കം കാരണം നിത്യ മേനോനും ഒരു പണികിട്ടി.

രുദ്രമ്മാദേവി എന്ന ചിത്രത്തിനിടെയാണ് പൊക്കകുറവ് മൂലം നിത്യ മേനോനും ഒരു പണികിട്ടിയത്. നിത്യ മേനോന് പൊതുവേ പൊക്കം കുറവാണ്. ചിത്രത്തിലെ ഒരു ഗാനരംഗത്തില്‍ അനുഷ്കയ്ക്കൊപ്പം നൃത്തം ചെയ്യുന്ന രംഗമാണ് നിത്യയുടേത്. അനുഷ്കയെക്കാള്‍ ഏഴ് ഇഞ്ച് ഉയരക്കുറവുണ്ട് നിത്യ മേനോന്. അതിന് അനുസരിച്ചുള്ള ഒരു ഹൈഹീല്‍ ചെരുപ്പുമണിഞ്ഞാണ് നിത്യ ആ നൃത്തരംഗം അഭിനയിച്ചത്.

തന്‍റെ ജീവിതത്തിലൊരിക്കലും മറക്കാനാകാത്ത ഡാന്‍സ് രംഗമായിരുന്നു അനുഷ്കയ്ക്കൊപ്പം എന്നായിരുന്നു നിത്യയുടെ പ്രതികരണം. ജീവിതത്തില്‍ ആദ്യമായാണ് ഇത്രയും ഹീല്‍സുള്ള ഒരു ചെരുപ്പ് അണിഞ്ഞ് നൃത്തം ചെയ്യുന്നത്. മാത്രമല്ല ആ നൃത്തത്തിന് ബുദ്ധിമുട്ടുള്ള ഒരുപാട് ചുവടുകളും ഉണ്ടായിരുന്നു. ആ ചെരുപ്പണിഞ്ഞ് തന്‍റെ കാലും മുറിയുകയുണ്ടായി...നിത്യ പറയുന്നു.

nithya-catherine-anushka

തന്‍റെ കഷ്ടപ്പാട് കണ്ട അനുഷ്ക അവരുടെ കഴിവിന് പരമാവധി തന്നെ സഹായിച്ചെന്നും നിത്യ പറഞ്ഞു. ചില സമയങ്ങളില്‍ പൊക്കം അഡ്ജസ്റ്റ് ചെയ്യുന്നതിന് മുട്ടു വളച്ച് തനിക്കൊപ്പം ഡാന്‍സ് ചെയ്യുന്നത് കാണാമായിരുന്നു. ആ നടിയുടെ സ്നേഹവും പരിഗണനയുമാണ് ഇത് കാണി്ക്കുന്നതെന്നും നിത്യ പറഞ്ഞു. താന്‍ പരിചയപ്പെട്ടിട്ടുള്ളതില്‍ വച്ച് വളരെ നല്ലൊരു വ്യക്തിത്വമുള്ള നടി കൂടിയാണ് അനുഷ്കയെന്നും നിത്യ കൂട്ടിച്ചേര്‍ത്തു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.