Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിവിന്‍റെയും ദാദയുടെയും കൂളിങ് ഗ്ലാസ്‘പ്രേമം’

nivin-dada

നിവിന്‍ പോളിയുടെയും മകന്‍ ദാദയുടെയും ഓണ‘പ്രേമം’ ഫേസ്ബുക്കില്‍ സൂപ്പര്‍ഹിറ്റ്. തിരുവോ‌ണത്തിന് പിറ്റേന്ന് സ്വന്തം ഫേസ്ബുക്ക്പേജിൽ നിവിനും മോനും കറുത്തഷർട്ടും വെളുത്ത മുണ്ടും അണിഞ്ഞ് കറുത്ത കൂളിംഗ് ഗ്ലാസും ധരിച്ചു നിൽക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്തത് ആരാധകരെ രസിപ്പിച്ചെന്നു തന്നെ പറയാം. ഒാണം സ്റ്റൈലിൽ പ്രേമം ദാദ എന്നാണ് ഫോട്ടോയ്ക്ക് ഹാഷ്ടാഗിലൂടെ നിവിന്‍ തലക്കെട്ട് നൽകിയത്.

ആദ്യം പോസ്റ്റ് ചെയ്ത ചിത്രത്തിന് മൂന്നുലക്ഷത്തിന് മുകളില്‍ ലൈക്സ് ലഭിച്ചപ്പോള്‍ കൂളിങ് ഗ്ലാസ് പരസ്പരം കൈമാറി പോസ് ചെയ്ത അടുത്ത ചിത്രത്തിനും മൂന്നുലക്ഷം ലൈക്സ് ലഭിച്ചു. ഫോട്ടോയിട്ട് നിമിഷങ്ങൾക്കകം രസകരമായ കമന്റുകളാണ് വന്നത്. ദാവീദ് കലിപ്പില്‍, പാപ്പി അപ്പച്ചാ , കൊച്ചു നിവിൻപോളി, പ്രേമം കാരണം വഴി തെറ്റിപ്പോയ ഒരു അച്ഛനും മകനും, വലിയ പ്രേമവും കൊച്ചു പ്രേമവും തുടങ്ങി ഒരു പാടു കമന്റുകൾ ആരാധകർ നൽകി.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.