Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കത്രീനയുടെ ആ സീൻ ‘എ’ എന്ന് സെൻസർ ബ്രോ !

katrina-sidharth

ബോളിവുഡിൽ നിന്ന് വീണ്ടുമൊരു സെൻസർ ബോർഡ് വിവാദം. സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും കത്രീന കെയ്ഫും അഭിനയിക്കുന്ന ബാര്‍ ബാര്‍ ദേഖോ എന്ന ചിത്രത്തിലെ ഒരു 'ബ്രാ' സീന്‍ ആണ് വിവാദത്തിലായിരിക്കുന്നത്. ചിത്രത്തില്‍നിന്ന് ഈ ‘അശ്ലീല’ രംഗം നീക്കം ചെയ്യണം എന്നാണ് സെന്‍സര്‍ ബോര്‍ഡിന്റെ ആവശ്യം.

മാത്രമല്ല സിനിമയിലെ 'സവിത ഭാഭി' പ്രയോഗത്തിനും വിലക്ക് വീണിട്ടുണ്ട്. ഇതിനെതിരെ ബോളിവുഡ് ഒന്നടങ്കം രംഗത്തെത്തി കഴിഞ്ഞു. പൊതുസമൂഹത്തിൽ സ്ത്രീകളുടെ അടിവസ്ത്രത്തെക്കുറിച്ച് ഒന്നും പറയാൻ സാധിക്കാത്ത വിക്ടോറിയൻ യുഗത്തിലാണോ നാം ഇന്ന് ജീവിക്കുന്നതെന്ന് സിനിമയിലെ അണിയറപ്രവർത്തകർ ചോദിക്കുന്നു.

ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നതും ഒരു യുവതിയാണ്. 1995 ല്‍ പുറത്തിറങ്ങിയ ദില്‍വാലെ ദുല്‍ഹനിയേ ലേ ജായേംഗേ എന്ന ചിത്രത്തില്‍ പോലും കാജല്‍ 'ബ്രാ' കാണിക്കുന്നുണ്ട്. അന്ന് ഒരു പ്രശ്‌നവും സെൻസർ ബോർഡിന് ഉണ്ടായിരുന്നില്ല.

കോമിക് ബുക്കിലെ ഒരു അശ്ലീല കഥാപാത്രമാണ് സവിത ഭാഭി. ഈ സിനിമയില്‍ സവിത ഭാഭിയുടെ പേര് ചിത്രത്തിൽ പരാമര്‍ശിക്കുന്നുണ്ട്. ഒരു കോമഡി രംഗത്തിലാണ് തമാശരൂപേണ ഈ പേര് പറയുന്നത്. അതും നീക്കം ചെയ്യണം എന്നാണ് സെന്‍സര്‍ ബോര്‍ഡിന്റെ ആവശ്യം.

പോൺ പരാമർശം സിനിമയിൽ പാടില്ല എന്ന നിയമമുണ്ടെങ്കില്‍ സണ്ണി ലിയോണ്‍ എങ്ങനെയാണ് ഇന്ത്യന്‍ സിനിമകളില്‍ അഭിനയിക്കുക എന്ന പ്രസക്തമായ ചോദ്യവും അണിയറപ്രവർത്തകർ ഉന്നയിക്കുന്നു. അശ്ലീല പരാമര്‍ശം പാടില്ല എന്നുണ്ടെങ്കില്‍ എ ഫ്ളൈയിങ് ജാട്ട് എന്ന പുതിയ ചിത്രത്തില്‍ സണ്ണി ലിയോണിന്റെ പേര് എങ്ങനെ ഉപയോഗിച്ചു എന്നും ഇവര്‍ ചോദിക്കുന്നു.

എന്നാൽ സെൻസർ ബോര്‍ഡ് ഈ വിഷയത്തിൽ യാതൊരു മാറ്റവും ഉണ്ടാകില്ലെന്ന് വ്യക്തമാക്കിയതോടെ അണിയറ പ്രവര്‍ത്തകര്‍ക്ക് മുട്ടുമടക്കേണ്ടി വന്നു. ചിത്രത്തിന് യുഎ സർട്ടിഫിക്കറ്റ് ആണ് സെൻസർ ബോർഡ് നൽകിയത്. 

Your Rating: