Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊച്ചു ഷാരൂഖും നവ്യാ ബച്ചനും: കൊച്ചു കൊച്ചു കാര്യങ്ങൾ ഹോതാ ഹൈ !

arya-navya

ഒരേ സ്കൂളിൽ പഠിക്കുന്ന താര കുടുംബങ്ങളിലെ കുട്ടികളിൽ എപ്പോഴും ലോകത്തിന്റെ ശ്രദ്ധ കാണും. അത് ബോളിവുഡ് സൂപ്പർതാരങ്ങളുടെ മക്കളായാലോ?

navya

അമിതാഭ് ബച്ചന്റെ കൊച്ചു മകൾ നവ്യ നവേലി നന്ദയുടെയും ഷാരുഖ് ഖാന്റെ മകൻ ആര്യൻ ഖാന്റെയും കാര്യമാണ് പറഞ്ഞത്. ഒരു പരിധിവരെ കാര്യങ്ങൾ ആസ്വദിക്കാനാകുമെങ്കിൽ കൂടി നവ്യ നവേലി നന്ദയ്ക്കും ആര്യൻ ഖാനും അതാണിപ്പോൾ പ്രശ്നം. ഇരുവർക്കും ഒപ്പം നിന്ന് ഒരു ഫോട്ടോ പോലും ഒരുമിച്ച് എടുക്കാനാകുന്നില്ല . ഏറ്റവുമൊടുവിലെത്തിയ ഒരു ചിത്രം വൈറലായെന്നു മാത്രമല്ല, ഇരുവരും പ്രണയത്തിലാണെന്ന പഴയ പല്ലവി തന്നെ ഇരുവരും കേൾക്കേണ്ടി വന്നു.

സ്കൂൾ യൂണിഫോമിലാണ് നവ്യ. വെള്ള ഷർട്ട് നിറയെ കളർ പെൻസിൽ കൊണ്ട് വരച്ചിട്ടുണ്ട്. ആര്യനും ടൈയും കോട്ടുമിട്ട് സ്റ്റൈൽ ആയിട്ടുണ്ട്. ലണ്ടനിലെ സെവൻഓക് സ്കൂളിലാണ് ആര്യനും നവ്യയും പഠിക്കുന്നത്.

സത്യത്തിൽ ഈ ഫോട്ടോ സ്കൂളിലെ അവസാന ദിനത്തിൽ നടന്ന ആഘോഷത്തിന്റെ ഭാഗമായി എടുത്തതാണ്. അഞ്ച് വർഷം നീണ്ട സ്കൂൾ ജീവിതത്തിലെ അവസാനആഘോഷങ്ങളുടെ കൂട്ടത്തിലെടുത്ത ചിത്രമായിരുന്നു അത്.

നവ്യയും ആര്യനും അടുത്ത സുഹൃത്തുക്കളാണെന്ന് മാത്രമല്ല ഏകദേശം ഒരേ ഇഷ്ടങ്ങളുമാണ് ഇരുവർക്കും. പോരാത്തതിന് ബോളിവുഡ് ബന്ധവും. സ്വാഭാവികമായും നവ്യയും ആര്യനും അടുത്ത സുഹൃത്തുക്കളായില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ. ഇതിൽ അസ്വാഭാവികത ഒന്നും കണ്ടെത്തേണ്ടതില്ലെന്ന് ഇരുവരുമായും അടുത്ത വൃത്തങ്ങൾ പലവട്ടം പറഞ്ഞിട്ടുണ്ടെങ്കിലും അഭ്യൂഹങ്ങൾക്ക് കുറവില്ലെന്നതാണ് വാസ്തവം.

navya-naveli-infashion-show

ആര്യനും നവ്യയും ഇൻസ്റ്റാഗ്രാമിൽ സജീവമാണ്. ഇരുവരും ധാരാളം ഫോട്ടോസ് ഷെയർ ചെയ്യാറുണ്ട്. ഒന്നിച്ചുള്ള ചിത്രങ്ങൾ വൈറലാകുകയും പ്രണയത്തിലാണെന്ന വാർത്തകൾക്ക് വഴിവയ്ക്കുകയും ചെയ്യും. അതേ സമയം വേറെ ആർക്കെങ്കിലുമൊപ്പമാണ് ഫോട്ടോയെങ്കിൽ കാര്യങ്ങൾ നേരെ തിരിച്ചു പറയും. ഇതൊരുപാട് പ്രാവശ്യം ആവർത്തിക്കപ്പെടുമ്പോഴും ആര്യനും നവ്യയും അടുത്ത സുഹൃത്തുക്കളായി തന്നെ തുടരുകയാണ്.

ഒരു ബോളിവുഡ് സുന്ദരിയുടെ ലുക്കെല്ലാം ഒത്തുവന്ന നവ്യയും സ്റ്റൈൽ ഹീറോയെ പോലുള്ള ആര്യനും ചലച്ചിത്ര ലോകത്തേക്കു തന്നെയാണ് വന്നെത്തുകയെന്നാണ് പ്രതീക്ഷ.  

Your Rating: