Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നയൻസ്.. ഹോ.. വീണ്ടും ബിക്കിനിയിൽ

nayanthara

തെന്നിന്ത്യയുടെ ഡ്രീംഗേൾ ആയി മാറി കഴിഞ്ഞു നയൻതാര. തിരിച്ചുവരവിൽ അഭിനയിച്ച സിനിമകളെല്ലാം സൂപ്പർഹിറ്റ്. റെക്കോർഡുകൾ തീർത്ത പ്രതിഫലം വാങ്ങുന്ന താരം., തമിഴകത്തെ താരറാണി പട്ടം തിരിച്ചെടുത്ത് നയൻസ് വീണ്ടും ഒന്നാമതെത്തി. രണ്ടാം വരവിൽ ഗ്ലാമർ വേഷങ്ങളിൽ നിന്നും താരം വിട്ടു നിന്നിരുന്നു.

എന്നാൽആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടാൻ നയൻസ് വീണ്ടും ഗ്ലാമർ വേഷത്തിലെത്തുന്നു. അതും ബിക്കിനിയണിഞ്ഞ്. വിക്രം നായകനായ ഇരുമുഗനിലാണ് നയൻതാരയുടെ ബിക്കിനിയണിഞ്ഞ് എത്തുന്നത്.

അരിമ നമ്പി എന്ന ചിത്രമൊരുക്കിയ ആനന്ദ് ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. നിത്യ മേനോൻ ഒരു പ്രധാന വേഷത്തിലെത്തുന്നുമുണ്ട് സിനിമയിൽ. ഹാരിസ് ജയരാജാണ് ചിത്രത്തിന് ഈണമിടുന്നത്.

Your Rating: