Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭയങ്കര ബിസിയാ, പരിനീതിയും മനീഷും പ്രണയം നിർത്തുന്നു

parineethi-maneesh മനീഷ് ശർമ, പരിനീതി ചോപ്ര

ബോളിവുഡ് സുന്ദരി പരിനീതി ചോപ്രയും സംവിധായകൻ മനീഷ് ശർമയും വഴിപിരിയുന്നു. വർഷങ്ങളോളം നീണ്ടുനിന്ന പ്രണയബന്ധമാണ് ഇരുവരും ഉപേക്ഷിക്കാൻ ഒരുങ്ങുന്നത്. നല്ല സുഹൃത്തുക്കളായി തുടരാനാണ് ഇരുവരുടെയും തീരുമാനം.

മനീഷ് ശർമ സംവിധാനം ചെയ്ത ലേഡി വേഴ്സസ് റിക്കി എന്ന ചിത്രത്തിലൂടെയാണ് പരിനീതി അഭിനയരംഗത്തെത്തുന്നത്. പിന്നീട് പരനീതിയെ നായിയാക്കി ശുദ്ദ് ദേശി റൊമാൻസ് എന്നൊരു ചിത്രവും മനീഷ് സംവിധാനം ചെയ്തു.

ഇരുവരുടെയും ജീവിതത്തിലുണ്ടായ തിരക്കുകളാണ് ബന്ധം തകരാൻ കാരണമെന്നാണ് റിപ്പോർട്ട്. പരിനീതി പിന്നീട് ബോളിവുഡിലെ മുൻനിര നടിയായി മാറാനുള്ള തയാറെടുപ്പിലായിരുന്നു. പല സന്ദർഭങ്ങളിലും മനീഷിനെ ഒഴിവാക്കി നിർത്തുകയും ചെയ്തു. തന്റെ ജീവിതത്തിലെ മാലാഖയാണ് മനീഷ് എന്നാണ് ഒരു അഭിമുഖത്തിൽ പരിനീതി പറഞ്ഞത്.

സിനിമയിൽ കൊണ്ടുവന്ന ഒരാള്‍ എന്ന നിലയിലുള്ള എല്ലാ പരിഗണനയും പരിനീതി കൊടുക്കുന്നുണ്ടെങ്കിലും അതിനപ്പുറം ഒന്നും വേണ്ട എന്ന നിലപാടിലാണ് താരമെന്നാണ് അറിയാൻ കഴിയുന്നത്.

Your Rating: