Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലക്ഷ്മി മേനോന്‍ പ്ലസ്ടുവിന് പൊട്ടി !

lakshmi-menon-tamil

തെന്നിന്ത്യന്‍ സുന്ദരി ലക്ഷ്‌മി മേനോന്‍ പ്ലസ്‌ ടു പരീക്ഷയ്‌ക്ക് പരാജയപ്പെട്ടെന്ന്‌ വാര്‍ത്ത. തമിഴ് മാധ്യമങ്ങളാണ് ലക്ഷ്മി പരീക്ഷയ്ക്ക് പൊട്ടിയെന്ന് വാര്‍ത്ത പര്ത്തിയത്. കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിലെ പ്ലസ്‌ ടു ഫലം പ്രഖ്യാപിച്ചിരുന്നു.

ഇതിന്‌ പിന്നാലെയാണ്‌ ലക്ഷ്‌മിയുടെ പരാജയ വാര്‍ത്ത തമിഴ്‌ മാധ്യമങ്ങളില്‍ പ്രചരിച്ചത്‌. വാര്‍ത്ത പിന്നീട്‌ വാട്‌സ് ആപ്പിലൂടെയും പ്രചരിച്ചു. ലക്ഷ്‌മി കണക്ക്‌ പരീക്ഷയ്‌ക്ക് തോറ്റുപോയന്നായിരുന്നു വാര്‍ത്ത.

എന്നാല്‍ കേരളത്തില്‍ പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്ന താന്‍ എങ്ങനെ തമിഴ്‌നാട്ടിലെ പരീക്ഷയില്‍ പരാജയപ്പെടുമെന്നാണ്‌ ലക്ഷ്‌മി ചോദിക്കുന്നത്‌. കേരള ബോര്‍ഡ്‌ ഓഫ്‌ ഹയര്‍ സെക്കന്‍ഡറിക്ക്‌ കീഴില്‍ പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്ന ലക്ഷ്‌മിയുടെ പരക്ഷ ഫലം മെയ്‌ 13നേ പ്രഖ്യാപിക്കൂ. മലയാളത്തേക്കാള്‍ തമിഴ് സിനിമയില്‍ സജീവമായ ലക്ഷ്‌മി തമിഴ്‌നാട്ടിലാണ്‌ പഠിക്കുന്നതെന്ന്‌ തെറ്റിദ്ധരിച്ചതാണ് ഇങ്ങനെയൊരു വാര്‍ത്ത വരാന്‍ കാരണം.

സിനിമയില്‍ തിരക്കേറിയ താരമാണെങ്കിലും പഠനത്തിലും ലക്ഷ്മി മിടുമിടുക്കിയാണ്. 2013ല്‍ 85 ശതമാനം മാര്‍ക്കോടെയാണ്‌ ലക്ഷ്‌മി മേനോന്‍ പത്താം ക്ലാസ്‌ വിജയിച്ചത്‌.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.