Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുവാവിന്റെ അശ്ലീലകമന്റിന് പൂജയുടെ ചുട്ടമറുപടി

pooja പൂജ

വേറിട്ട കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയയായ താരമാണ് തെന്നിന്ത്യൻ നടി പൂജ. ഇപ്പോൾ സിനിമയിൽ സജീവമല്ലെങ്കിലും പൂജ വാർത്തയിൽ നിറഞ്ഞത് ഒരു ഫേസ്ബുക്ക് കമന്റ് മൂലമാണ്. പൂജ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ഒരു ചിത്രത്തിന് താഴെ യുവാവ് അശ്ലീലകമന്റ് പോസ്റ്റ് ചെയ്തിരുന്നു. ഇതിന് ചുട്ടമറുപടിയാണ് താരം കൊടുത്തത്.

‘പിങ്ക് നിറത്തിൽ പൂജ തീർത്തും സെക്സിയാണ് പ്രത്യേകിച്ചും പിങ്ക് സ്കിന്നിയിൽ. യുവാവിന്റെ കമന്റിൽ പറയുന്നു. കൂടാതെ ഒരു പെൺകുട്ടിയുടെ മാനംകളയുന്ന രീതിയിലായിരുന്നു കമന്റ് തുടരുന്നത്. എന്നാൽ ഇതിന് തക്കതായ മറുപടി തന്നെയാണ് പൂജ നൽകിയത്.

‘ദൈവം നിങ്ങളുടെ ആത്മാവിനെ രക്ഷിക്കട്ടെ, അനിയാ നിങ്ങൾ വളരുന്പോൾ ഒരു ബലാത്സംഘക്കാരനോ പീഡനവീരനോ ആകാതിരിക്കാൻ ശ്രദ്ധിക്കുക. ഇപ്പോൾ ചെയ്യുന്ന തെറ്റുകൾ തിരുത്തി ഒരു മനുഷ്യനായി മാറാൻ ഇനിയും സമയമുണ്ട്. ഒരമ്മയുടെ ഉദരത്തിൽ നിന്നാണ് നിങ്ങൾ പുറത്തുവന്നതെന്ന് എനിക്ക് ആയിരം ശതമാനം ഉറപ്പാണ്. പൂജ മറുപടിയായി പറഞ്ഞു.

ഒരു കുഞ്ഞ് അനുജത്തി നിങ്ങൾക്കുണ്ടെന്നും സ്ത്രീ സുഹൃത്തുക്കള്‍ ഉണ്ടെന്നും എനിക്കറിയാം. നിങ്ങൾ വിവാഹിതനോ അല്ലെങ്കിൽ നാളെ വിവാഹിതനോ ആയേക്കാം. നാളെ നിങ്ങൾക്ക് ഒരു മകളുണ്ടായേക്കാം, ആ മകളെ അവൾക്ക് ചുറ്റുമുള്ള കഴുകൻ കണ്ണുകളിൽ നിന്ന് സംരക്ഷിക്കാൻ ശ്രമിച്ചേക്കാം,. നിങ്ങൾ ജീവിതത്തിൽ നന്നായി മുന്നോട്ട് പോകുക. അല്ലാതെ ഇത്തരം കാര്യങ്ങൾ ചെയ്ത് സ്വയം വിലകളയാതിരിക്കുക. പൂജ പറഞ്ഞു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.