Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിവാഹം കഴിഞ്ഞു, പക്ഷേ എന്റെ അല്ലെന്ന് പൂനം

poonam

തെന്നിന്ത്യൻ സുന്ദരി പൂനം ബ‍ജ്‌വ വിവാഹിതയായതായി കോളിവുഡിൽ വാർത്ത പ്രചരിച്ചിരുന്നു. കന്നഡയിലെ യുവ സംവിധായകൻ സുനിൽ റെഡ്ഡിയുമായി റജിസ്റ്റർ വിവാഹം ചെയ്യുകയായിരുന്നുവെന്നായിരുന്നു വാർത്തയിൽ പറഞ്ഞിരുന്നത്.

സംഭവത്തെക്കുറിച്ച് പൂനം പറയുന്നത് കേൾക്കാം...

'എന്റെ വിവാഹവുമായി ബന്ധപ്പെട്ട് ചില വാർത്തകള്‍ പ്രചരിക്കുന്നതായി ശ്രദ്ധയില്‍പെട്ടു. അത് വെറും കേട്ടുകേള്‍വികള്‍ മാത്രമാണ്. എന്റെ ഇളയ സഹോദരി അടുത്തിടെ വിവാഹിതയായിരുന്നു. അതുമായി ബന്ധപ്പെട്ടാണ് ചില തെറ്റിദ്ധാരണകള്‍ സൃഷ്ടിക്കപ്പെട്ടതെന്ന് തോന്നുന്നു.

എന്റെ വിവാഹം അത് നടക്കുമ്പോള്‍ മുഴുവന്‍ ലോകത്തെയും അറിയിക്കും. നിങ്ങളുടെ എല്ലാ പിന്തുണകള്‍ക്കും നന്ദി. പൂനം പറഞ്ഞു.

മമ്മൂട്ടിയുടെ നായികയായി വെനീസിലെ വ്യാപാരിയിലും മോഹന്‍ലാലിനും ജയറാമിനും ദിലീപിനുമൊപ്പം ചൈനാടൗണിലും അഭിനയിച്ച പൂനം ബജ്‌വ മലയാളികള്‍ക്കും സുപരിചിതയായ നായികയാണ്‌.

Your Rating: