Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോഹ്‌ലിയ്ക്ക് അശ്ലീല സമ്മാനം; പൂനത്തിനെതിരെ ആരാധകർ

kohli-poonam

ട്വന്റി 20 ലോകകപ്പില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ തകര്‍പ്പന്‍ ജയം സമ്മാനിച്ച വിരാട് കോഹ്‌ലിക്കും ഇന്ത്യന്‍ ടീമിനും സമ്മാനം കൊടുത്ത പൂനം പാണ്ഡെ വെട്ടിലായി. വെറും സമ്മാനമല്ല ചൂടനൊരു സമ്മാനം. സ്വന്തം അർദ്ധനഗ്ന ചിത്രമാണ് കോഹ്‌ലിയ്ക്ക് സമ്മാനമായി നൽകുന്നുവെന്ന് അറിയിച്ച് ട്വീറ്റ് ചെയ്തത്.

വിരാട് ഇത് നിനക്ക് വേണ്ടി എന്ന അടിക്കുറിപ്പോടെയാണ് പൂനം ട്വിറ്ററില്‍ തന്റെ ഏറ്റവും പുതിയ അര്‍ദ്ധനഗ്ന ചിത്രം പോസ്റ്റ് ചെയ്തത്. എന്നാൽ കോഹ്‌ലിയുടെ ആരാധകർ പൂനത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. നടിക്കെതിരെ അസഭ്യവർഷവും പരിഹാസവുമായിരുന്നു. ഒരു പെണ്ണും ഇതുപോലെ അധപതിക്കരുതെന്നു വരെ അഭിപ്രായങ്ങൾ വന്നു.

നേരത്തെ ഇന്ത്യ-പാക്ക് മത്സരത്തിന്റെ സമയത്തും ഇന്ത്യന്‍ മോഡലും പാകിസ്താനി മോഡലും പരസ്യമായി തുണി ഉരിയുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇത്തരം പ്രവർത്തികളിലൂടെ ആളുകളുടെ ശ്രദ്ധ നേടിയെടുക്കാനുള്ള ചില നടിമാരുടെയും മോഡലുകളുടേയും തന്ത്രമായാണ് പലരും ഇതിനെ വിശേഷിപ്പിക്കുന്നത്.

ശ്രദ്ധകിട്ടാൻ എത്ര തരംതാഴാനും തയാറാകുന്ന പൂനത്തിന്റെ ഈ സമ്മാനം അതിരുവിട്ടെന്ന് തന്നെയാണ് ഏവരുടെയും അഭിപ്രായം. കോഹ്‌ലിയെ മാത്രമല്ല ഇന്ത്യൻ ടീമിനെ മുഴുവൻ അപമാനിക്കുകയാണ് പൂനം ഇതിലൂടെ ചെയ്തതെന്നും ആരാധകർ പറയുന്നു. 2011 ലോകകപ്പില്‍ ഇന്ത്യ വിജയിച്ചാല്‍ നഗ്നയാകുമെന്ന പ്രഖ്യാപിച്ചതോടെയാണ് പൂനം പാണ്ഡെ പ്രശസ്തയായത്.

Your Rating: