Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബോളിവുഡ് നടി അബോര്‍ഷന് വിധേയയായി ?

poonam-pandey പൂനം പാണ്ഡെ

വിവാദങ്ങളിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് പൂനം പാണ്ഡെ. ട്വിറ്ററിലും യുട്യൂബിലുമൊക്കെയായി ആരാധകര്‍ക്കായി തുണിയുരിഞ്ഞ് വാര്‍ത്തകളില്‍ നിറഞ്ഞ നടിയും മോഡലുമായ താരം അബോര്‍ഷന് വിധേയയായതായി റിപ്പോര്‍ട്ട്.

നടി ഗർഭിണിയായിരുന്നുവെന്നും ജനുവരി 18ന് മുംബൈയിലെ ഹിന്ദുജ ഹോസ്പിറ്റലിൽ നടി അബോര്‍ഷന് വിധേയയായതായും പ്രമുഖ ബോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആശുപത്രിയില്‍ ഇരുപത്തിനാലുകാരിയായ പൂനം തനിച്ചായിരുന്നെന്ന് റിപ്പോര്‍ട്ട് പറയുന്നു. ‌‌

ബോളിവുഡ് നടന്‍ വിനോദ് ഖന്നയുടെ മകന്‍ സാക്ഷി ഖന്നയുമായി ഏറെ നാൾ പൂനം പ്രണയത്തിലായിരുന്നു. എന്നാൽ സാക്ഷിയോ അയാളുമായി ബന്ധപ്പെട്ട മാറ്റാരെങ്കിലും ആശുപത്രിയില്‍ എത്തിയിരുന്നില്ല. അടുത്തിടെ പൂനം ഗൈനക്കോളജിസ്റ്റിനെ സന്ദര്‍ശിച്ചിരുന്നതായും വാർത്തയിൽ പറയുന്നു.

വിവാദങ്ങളുണ്ടാക്കാൻ മിടുക്കിയായ നടി ഇക്കാര്യവും തുറന്നു പറയുമെന്ന പ്രതീക്ഷിലാണ് ബിടൗണും താരത്തിന്റെ ആരാധകരും. ഉടൻ തന്നെ ഒരു വിവാദട്വീറ്റും താരത്തിൽ നിന്നും പ്രതീക്ഷിക്കാം.

2011ലെ ലോകകപ്പ് ക്രിക്കറ്റ് വേളയിലാണ് പൂനം പാണ്ഡെ ആദ്യമായി മാധ്യമശ്രദ്ധ ആകര്‍ഷിക്കുന്നത്. ഇന്ത്യ ലോകകപ്പ് ജയിച്ചാല്‍ പൂര്‍ണനഗ്നയായി പ്രത്യക്ഷപ്പെടുമെന്നായിരുന്നു പൂനം അന്നു നല്‍കിയ വാഗ്ദാനം. ഇന്ത്യ ജയിച്ചതിനെ തുടര്‍ന്ന് പാതി നഗ്നയായെത്തി പൂനം വാഗ്ദാനം പാലിക്കുകയും ചെയ്തിരുന്നു. കൂടാതെ ഇത്തവണ ക്രിസ്മസിന് ജിംഗിൾ ബൂബ്സ് എന്ന പേരിൽ വിവാദവിഡിയോയും സോഷ്യൽമീഡിയയിലൂടെ പുറത്തിറക്കി നടി ശ്രദ്ധനേടി.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.