Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്കൂൾജീവിതം കഴിഞ്ഞെങ്കിലും ആര്യനും നവ്യയും ഒരുമിച്ച് തന്നെ

aryan-navya

സിനിമകളിലൊന്നും അഭിനയിച്ചിട്ടില്ലെങ്കിലും ബോളിവുഡ് സെലിബ്രിറ്റികളെ പോലെ പ്രശസ്തരാണ് ബച്ചന്റെ കൊച്ചുമകൾ നവ്യയും ഷാരൂഖിന്റെ മകൻ ആര്യനും. ലണ്ടനിലെ സെവൻ ഓക് സ്കൂളിൽ സഹപാഠികളായ ഇരുവരുടെയും പഠനം പൂർത്തിയായിരുന്നു.

ഉറ്റസുഹൃത്തുക്കളായ ഇരുവരുടെയും സുഹൃദ്ബന്ധം സ്കൂള്‍ ജീവിതം കഴിഞ്ഞെങ്കിലും അതുപോലെ തന്നെ തുടരാനാണ് തീരുമാനം. ഇരുവരും ഒന്നിച്ച് മറ്റു സുഹൃത്തുക്കൾക്കൊപ്പം അവധിക്കാലം ലണ്ടനിൽ അവധിക്കാലം ആഘോഷിക്കുകയാണ്.

അവധിആഘോഷിക്കാൻ ഹെലികോപ്റ്ററിൽ രഹസ്യകേന്ദ്രത്തിലേക്ക് യാത്രയാകുന്ന നവ്യ ഒരു വിഡിയോയും ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ് െചയ്തിട്ടുണ്ട്.

സ്കൂൾജീവിതത്തിന്റെ അവസാനദിവസം ഷാരൂഖും സെവൻ ഓക് സ്കൂളിൽ എത്തിയിരുന്നു. നവ്യയ്ക്കൊപ്പം അമ്മ ശ്വേത ബച്ചനാണെത്തിയത്. ഈ ഫോട്ടോയും ഇരുവരും ഷെയർ ചെയ്തിരുന്നു.  

Your Rating: