Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇതോ പ്രഭാസിന്റെ പ്രതിശ്രുത വധു ?

prabhas സോഷ്യൽമീഡിയിയൽ പ്രചരിക്കുന്ന ചിത്രം (ഇടത്), പ്രഭാസ് (വലത്)

തെലുങ്ക് സൂപ്പർതാരം പ്രഭാസിന്റെ വിവാഹമാണ് ഇപ്പോൾ കോളിവുഡിലെ ചൂടൻ ചർച്ച. എന്നാൽ കഴിഞ്ഞ ദിവസം പ്രഭാസിന്റെ പ്രതിശ്രുത വധു എന്ന പേരിൽ ഒരു പെൺകുട്ടിയുടെ ഫോട്ടോ സോഷ്യൽമീഡിയയിൽ പ്രചരിച്ചിരുന്നു.

ബാഹുബലി ചിത്രത്തിന് വേണ്ടി വിവാഹം പോലും വേണ്ടെന്ന് വച്ച താരത്തിന്റെ വിവാഹം അടുത്ത വർഷം ഉണ്ടാകുമെന്നൊക്കെ വാർത്ത വരുന്ന സാഹചര്യത്തിലാണ് ഇങ്ങനെയൊരു ഫോട്ടോ തെലുങ്ക് മാധ്യമങ്ങളിൽ വാർത്തയായി വന്നത്. പല അഭിമുഖങ്ങളിലും വിവാഹത്തെക്കുറിച്ചും മറ്റും ചോദിക്കുന്പോൾ ഒഴിഞ്ഞുമാറുകയായിരുന്നു പ്രഭാസ് ചെയ്തത്.

ബി.ടെക്ക് കഴിഞ്ഞ യുവതിയാണ് വധുവെന്നും ഗോദാവരി സ്വദേശിയാണെന്നുമായിരുന്നു പ്രഭാസിന്റെ വധുവിനെപ്പറ്റി വാർത്തകൾ വന്നത്. വിവാഹക്കാര്യം ഇരുവരും വീട്ടുകാരും ഉറപ്പിച്ചെന്നും എല്ലാം അതീവരഹസ്യമാക്കിവച്ചിരിക്കുകയാണെന്നുമാണ് റിപ്പോർട്ടുകൾ പറയുന്നത്.

എന്തായാലും ആ ഫോട്ടോ വ്യാജമാണെന്ന് പിന്നീട് പ്രഭാസിനോട് അടുത്തവൃത്തങ്ങൾ അറിയിച്ചു. പ്രഭാസിന്റെ പ്രതിശുതവധുവെന്ന നിലയിൽ പ്രചരിച്ച ഫോട്ടോ നടി പ്രിയ ലാലിന്റേതാണ്. ജനകൻ എന്ന മോഹൻലാൽ ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ താരമാണ് പ്രിയ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.