Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദേവിയും നയൻസും തമ്മിൽ എന്തുബന്ധം? പ്രഭുദേവ പറയുന്നു

nayanthara-prabhudeva

പതിറ്റാണ്ടുകൾക്ക് ശേഷം പ്രഭുദേവ വീണ്ടും നായകവേഷത്തിൽ എത്തുന്ന ചിത്രമാണ് ദേവി. (Devi(L)). എ എൽ വിജയ് ആണ് തമിഴിലും ഹിന്ദിയിലുമായി ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത്. എന്നാൽ ഈ സിനിമ പ്രഭുദേവയുടെ മുൻകാമുകിയായ നയൻതാരയെക്കുറിച്ചാണെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു.

തിരക്കഥയിലെ പല രംഗങ്ങളിലും നയൻതാരയുടെ യഥാർത്ഥ ജീവിതുമായി സിനിമയ്ക്ക് ബന്ധമുണ്ടെന്നായിരുന്നു വാര്‍ത്ത. ഈ ചോദ്യം സിനിമയുടെ പ്രചാരണപരിപാടിക്കിടെ പ്രഭുദേവയോട് ചോദിക്കുകയുണ്ടായി. ഈ ചിത്രവും നയൻതാരയുമായി യാതൊരു ബന്ധവുമില്ലെന്നും ആവശ്യമില്ലാത്ത കാര്യങ്ങൾ എന്തിനാണ് ചിന്തിക്കുന്നതെന്നും പ്രഭുദേവ മറുപടിയായി പറഞ്ഞു.

നയന്‍താരയുമായുള്ള പ്രഭുദേവയുടെ പ്രണയം വിവാഹം വരെയെത്തിയിരുന്നു. ഇതിനായി ആദ്യഭാര്യ റംലത്തില്‍ നിന്നും പ്രഭുദേവ വിവാഹമോചനവും നേടിയിരുന്നു. പ്രഭുദേവയുടെ പേര് നയന്‍താര പച്ച കുത്തിയിരുന്നതും ഇവര്‍ ഒരുമിച്ച് ചടങ്ങുകള്‍ക്കെത്തുന്നതും വാര്‍ത്തകളില്‍ ഇടംനേടിയതാണ്. എന്നാല്‍ വിവാഹം കഴിയ്ക്കുന്നതിന് ആഴ്ചകൾക്ക് മുന്‍പ് നയന്‍താരയും പ്രഭുദേവയും പരസ്പരം പിരിയുകയായിരുന്നു.

ദേവി എന്ന ചിത്രത്തിൽ തമന്നയാണ് പ്രഭുദേവയുടെ നായികയായി എത്തുന്നത്. റൊമാന്റിക് ഹൊറർ ചിത്രമായ ദേവി സംവിധാനം ചെയ്യുന്നത് എ എ‍ൽ വിജയ് ആണ്. ഹിന്ദിയിലും തെലുങ്കിലും അഭിനേത്രി എന്ന പേരില്‍ ചിത്രം ഒക്ടോബർ ഏഴിന് തിയറ്ററുകളിലെത്തും. 

Your Rating: