Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൗന്ദര്യ രജനീകാന്ത് ചിത്രത്തിൽ പ്രണവ് മോഹൻലാൽ ?

pranav-dhanush

ജീത്തു ജോസഫ് ചിത്രത്തിലൂടെ പ്രണവ് മോഹൻലാൽ നായകനായി വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നുവെന്ന് വാർത്തകൾ വന്നിരുന്നു. ചിത്രം അടുത്തവർഷം തുടങ്ങാനാണ് പദ്ധതിയെന്ന് ജീത്തു ജോസഫും വ്യക്തമാക്കി. സിനിമയില്‍ സജീവമാകാനുള്ള പ്രണവിന്റെ തീരുമാനത്തിൽ മോഹൻലാലും മകന് പിന്തുണയുമായുണ്ട്.

ഇപ്പോഴിതാ തമിഴിൽ നിന്നും പ്രണവിനെ തേടി മറ്റൊരു വലിയ ഓഫർ വന്നിരിക്കുന്നു. കൊച്ചടൈയാൻ എന്ന ചിത്രത്തിന് ശേഷം സൗന്ദര്യ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രണവിനെയാണ് നായകനാക്കാൻ ഉദ്ദേശിക്കുന്നത്. ധനുഷ് ആണ് സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത്.

നായകകഥാപാത്രത്തിന് പ്രാധാന്യം നൽകി എഴുതിയിരിക്കുന്ന തിരക്കഥയിൽ അഭിനയസാധ്യതയുള്ള ഒരുപാട് നിമിഷങ്ങളുണ്ടെന്ന് അടുത്ത വൃത്തങ്ങൾ പറഞ്ഞു. പ്രണവ് തന്നെയാണ് ഇവരുടെ മനസ്സിലെന്നും ചർ‍ച്ചകൾ നടന്നുവരുകയാണെന്നും ഇവർ വ്യക്തമാക്കി. ഇതുസംബന്ധിച്ച ഔഗ്യോഗിക വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

സിനിമയിലൂടെയും അല്ലാതെയും ഒരുപാട് ആരാധകരുള്ള താരമാണ് പ്രണവ് മോഹൻലാൽ. മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ മോഹൻലാലിന്റെ മകനെന്നതിലുപരി തന്റെ സ്വഭാവത്തിലൂടെ മലയാളികളുടെ ഇഷ്ടങ്ങളിലൊരാളായി പ്രണവ് മാറി. എന്നും എവിടെയും ഒളിച്ചൊതുങ്ങുന്ന പ്രണവ് ജീത്തു ജോസഫ് സംവിധാനം ചെയ്ത, ’ദൃശ്യ’ത്തിന്റെ തമിഴ് റീമേക്ക് പാപനാശത്തിൽ സംവിധായകന്റെ അസോഷ്യേറ്റായി പ്രവർത്തിച്ചുകൊണ്ടാണ് വീണ്ടും സിനിമയിലെത്തുന്നത്. ജീത്തുവിന്റെ ചിത്രമായ ലൈഫ് ഓഫ് ജോസൂട്ടിയിലും സഹസംവിധായകനായി പ്രണവ് പ്രവർത്തിച്ചിരുന്നു. 

Your Rating: