Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒന്നു ഞെട്ടി ! പിന്നെ ?

pranav-priyal.jpg.image.784.410 പ്രണവ്(ഇടത്), പ്രിയ ഗോർ നവീനൊപ്പം (വലത്)

സിനിമയിലൊന്നുമില്ലെങ്കിലും പ്രണവ് മോഹൻലാലിനെ ആരാധകർക്ക് ഏറെ ഇഷ്ടമാണ്. ലാലിനോടുള്ള ഇഷ്ടംകൊണ്ട് മാത്രമല്ല പ്രണവിന്റെ ജീവിതശൈലികളും ചിലപ്രവർത്തികളും താരരാജാവിന്റെ മകനെന്ന പകിട്ടിൽ നിന്ന് മാറ്റിനിർത്തുന്നു.

വീട്ടിലെ ജോലിക്കാരന്റെ മകനെ ജംഗിൾബുക്ക് സിനിമ കാണിക്കുവാന്‍ ഒരു മൾടിപ്ലക്സ് തിയറ്ററിലെത്തിയ പ്രണവിന്റെ ചിത്രം സോഷ്യൽമീഡിയയിൽ വൈറലായി മാറിയിരുന്നു.

ഇപ്പോഴിതാ മറ്റൊരു ചിത്രം കൂടി പ്രണവിന്റെ പേരിൽ പ്രചരിക്കുന്നു. അനാർക്കലി നായിക പ്രിയ ഗോറിനൊപ്പം പ്രണവ് നിൽക്കുന്നുവെന്ന രീതിയിലാണ് ചിത്രം പ്രചരിക്കുന്നത്. പെട്ടന്ന് നോക്കിയാൽ ആരാണെങ്കിലും ഒന്ന് ഞെട്ടിപ്പോകും.

എന്തായാലും പ്രിയക്കൊപ്പം നിൽക്കുന്നത് പ്രണവ് അല്ല. തെലുങ്ക് നടൻ നവീൻ ചന്ദ്രയാണ്. പ്രിയ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രമാണ് ആരാധകരെ ആശയക്കുഴപ്പത്തിലാക്കിയത്. പ്രണവിന്റെ മുഖവുമായി നവീന് സാദൃശ്യമുണ്ടായതും സംഗതി കൂടുതൽ കുഴപ്പത്തിലാക്കി.  

Your Rating: