Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മണിരത്നം സിനിമ ഉപേക്ഷിച്ചതല്ല; വിശദീകരണവുമായി സായി പല്ലവി

sai-pallavi

പ്രേമം സിനിമയിലൂടെ തെന്നിന്ത്യയൊട്ടാകെ തരംഗമായി മാറിയ താരം സായി പല്ലവി, മണിരത്നം ചിത്രത്തിൽ നിന്നും പുറത്തായെന്ന് വാർത്തകൾ വന്നിരുന്നു. ചിത്രത്തിൽ നായകനായി എത്തുന്ന കാർത്തിയുമായി ഇഴുകിച്ചേർന്നുള്ള കുറച്ച് റൊമാന്റിക് സീനുകൾ അഭിനയിക്കാൻ വിസമ്മതിച്ചതിനാലാണ് സായിയെ മാറ്റിയതെന്നായിരുന്നു റിപ്പോർട്ട്.

എന്നാല്‍ വാർത്തയുടെ സത്യാവസ്ഥ വെളിപ്പെടുത്തി സായി പല്ലവി തന്നെ രംഗത്തെത്തി. ‘പുറത്ത് ഒരുപാട് ഊഹാപോങ്ങൾ പ്രചരിക്കുന്നുണ്ടെന്നും അതിന് താൻ തന്നെ കൃത്യമായ വിവരം നൽകണമെന്ന് തോന്നി. ഹൃദയമുള്ള ഒരാൾക്കും മണിരത്നം സാറിന്റെ ചിത്രം ഉപേക്ഷിക്കാൻ കഴിയില്ല. സായി പറഞ്ഞു.

സിനിമയുടെ തിരക്കഥയിലുണ്ടായ മാറ്റത്തിൽ കഥാപാത്രത്തിനും വ്യത്യാസം ഉണ്ടായി. ആദ്യം എഴുതിയതിൽ നിന്നും കുറച്ചുകൂടി പക്വതനിറഞ്ഞ കഥാപാത്രത്തെയാണ് സംവിധായകന് വേണ്ടിയിരുന്നത്. അതിനാൽ സായി പല്ലവിയെക്കാൾ പക്വതനിറഞ്ഞ മറ്റൊരു നായികയെ ചിത്രത്തിന് ആവശ്യമായി വന്നു. നായികയായി ആദ്യം സായിയെ ആണ് മണിരത്നം പരിഗണിച്ചിരുന്നതെങ്കിലും അദ്ദേഹം തന്നെ ഇക്കാര്യം സായിയെ പറഞ്ഞ് മനസ്സിലാക്കുകയായിരുന്നു.

sai-aditi

‘അദ്ദേഹത്തെപ്പോലുള്ള ഇതിഹാസസംവിധായകന് അറിയാം ആ വേഷത്തിന് ആരാകും മികച്ചതെന്ന്. എനിക്ക് മികച്ചതെന്തെന്നും ഒരു നല്ല വ്യക്തിത്വത്തിന് അറിയാനാകും. തിരക്കഥയിൽ വന്ന മാറ്റങ്ങൾ അദ്ദേഹം ക്ഷമയോടെ തന്നെ പറഞ്ഞുതന്നു. മണിരത്നം സാറിനെപ്പോലുള്ള ഒരാൾക്ക് അതിന്റെ ആവശ്യം പോലുമില്ല. മണിരത്നം സാറിന്റെ കടുത്ത ആരാധികയെന്ന നിലയിൽ ഈ ചിത്രത്തിന് വേണ്ടി എല്ലാവരെയുംപോലെ ഞാനും വലിയ പ്രതീക്ഷയിലാണ്. സായി പറഞ്ഞു.

സായി പല്ലവിയ്ക്ക് പകരം ബോളിവുഡ് സുന്ദരി അതിഥി റാവുവാണ് നായികയായി എത്തുന്നതെന്നും റിപ്പോർട്ട് ഉണ്ട്. സെപ്റ്റംബറില്‍ ഈ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും. എ ആർ റഹ്മാൻ ആണ് സംഗീതം. ഛായാഗ്രഹണം രവിവർമൻ.

Your Rating: