Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലരിന് എന്താണ് അസുഖം ?

sai-nivin

ജോണി വാക്കര്‍ സിനിമയില്‍ മമ്മൂട്ടിക്ക് ബാധിക്കുന്ന ഒരു രോഗമുണ്ട്. കടിച്ചാല്‍ പൊട്ടാത്ത പേരുള്ള ഈ രോഗത്തിന്‍റെ പേര് എന്തെന്ന് നടൻ സോമന്‍ കണ്ടുപിടിച്ച് തന്നു. ഒപ്റ്റിക് അട്രോഫി എന്നാണ് ആ രോഗത്തിന്‍റെ പേര്. ആ രോഗത്തിന്‍റെ കൃത്യമായ അവസ്ഥയെന്തെന്ന് അദ്ദേഹ വിശദീകരിച്ചു തരുന്നുമുണ്ട്.

തലച്ചോറില്‍ നിന്നും കണ്ണിലേക്കുള്ള ഒപ്റ്റിക് നെര്‍വ്സ് കുറേശെയായി ദ്രവിച്ച് തുടങ്ങും. ഒടുവില്‍ ആ ഞരമ്പുകളുമായുള്ള ബന്ധം കണ്ണിന് നഷ്ടപ്പെടും. ചികിത്സ ഇനിയും കണ്ടു പിടിച്ചിട്ടില്ല. ഓരോ ദിവസം ചെല്ലുന്തോറും കാഴ്ചശക്തി കുറഞ്ഞ് വന്ന് അന്ധനായി തീരുന്ന അവസ്ഥ.

മലയാളസിനിമയില്‍ ഉള്ളതും ഇല്ലാത്തതുമായ മാറാരോഗങ്ങള്‍ തേടിയെത്തിയെ നിരവധി കഥാപാത്രങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ യുവാക്കളുടെ ഹരമായി മാറിയ പ്രേമം സിനിമയില്‍ നായികയായ മലരിന് എന്ത് അസുഖമായിരുന്നെന്ന് ആരും പറഞ്ഞില്ല, അത് കണ്ടു പിടിക്കാന്‍ സംവിധായകന്‍ ഡോക്ടമാരെ വിളിച്ചതുമില്ല. ‘അങ്ങനെ ഒരു മിറാക്കിള്‍ സംഭവിച്ചിരുന്നെങ്കില്‍ ചിലപ്പോള്‍ മലരിന്‍റെ ഓര്‍മ തിരിച്ചുകിട്ടിയേനേ... സത്യത്തില്‍ മലരിന് എന്തായിരുന്നു അസുഖമെന്ന് നിങ്ങള്‍ ചിന്തിച്ചിരുന്നോ ?

ഒരു അപകടത്തില്‍ മലരിനും അവളുടെ ബന്ധുവായ അറിവിനും പരുക്കേല്‍ക്കുന്നതായും മലരിന്റെ ഓര്‍മയുട ഇതളുകൾ നഷ്ടപ്പെടുന്നതുമായാണ് പ്രേമം സിനിമയില്‍ സംവിധായകന്‍ പറയുന്നത്. സ്വന്തം അമ്മയെയും ബന്ധുക്കളെയും എല്ലാം ഓര്‍ക്കുന്നുണ്ടെങ്കിലും കാമുകനായ ജോർജിനെ മാത്രം മറന്നുപോകുന്ന രോഗത്തിന്റെ പേരെന്താണ് ? അത് സിനിമയില്‍ പറയുന്നില്ല.

മലരിന് അപകടം പറ്റിയതറിഞ്ഞ് കൂട്ടുകാരെയും കൂട്ടി കാമുകിയുടെ വീട്ടിലെത്തുന്ന ജോര്‍ജിന്‍റെ ഹൃദയം തകര്‍ന്ന കാഴ്ചയാണ് കാണാനാകുന്നത്. മനസറിഞ്ഞ് പ്രണയിച്ച കാമുകി തന്നെ അറിയില്ലെന്ന് പറയുമ്പോഴുണ്ടാകുന്ന കാമുകന്‍റെ അവസ്ഥ. ഇതേ അവസ്ഥ തന്നെയായിരുന്നു സിനിമ കണ്ടിറങ്ങിയ പ്രേക്ഷകനും ഉണ്ടായത്. മലരിന് സത്യത്തിൽ മറവി രോഗമുണ്ടായിരുന്നോ ? എങ്കിൽ ജോർജ് ആദ്യം കാണിച്ച ആംഗ്യം മാത്രം മറക്കാതിരുന്നതെന്തകൊണ്ട് ?

നിങ്ങള്‍ പറയൂ.... സത്യത്തില്‍ മലരിന് എന്തായിരുന്നു അസുഖം

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.