Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സായി പല്ലവി സങ്കടത്തില്‍ !

sai-latest ചിത്രം: വിഷ്ണു തണ്ടശേരി

പ്രേമം സിനിമയിലൂടെ ആരാധകര്‍ക്ക് പ്രിയങ്കരിയായി മാറിയ സായി പല്ലവി അസ്വസ്ഥയാണ്. മറ്റൊന്നുമല്ല പ്രേമം സിനിമയുടെ വ്യാജന്‍ ആണ് താരത്തിനെ വിഷമത്തിലാക്കിയത്.

സിനിമയിലേക്ക് വരുന്നതിന് മുന്‍പേ പൈറസിയെക്കുറിച്ച് കേട്ടിട്ടുണ്ട്. അതിനോട് ഒട്ടും യോജിക്കാനാകില്ല. എന്നാല്‍ ഇപ്പോള്‍ ഞാന്‍ അഭിനയിച്ച സിനിമ തന്നെ ആ പ്രശ്നത്തില്‍ അകപ്പെട്ടു. സായി പറയുന്നു.

സംവിധായകനും നടന്മാരും സാങ്കേതികവിദഗ്ദ്ധരും നിര്‍മാതാവും കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന പ്രയത്നത്തിന്‍റെ ഫലമാണ് എല്ലാ സിനിമകളും. ആ പ്രയത്നത്തെ ഒറ്റനിമിഷം കൊണ്ട് ഇല്ലാതാക്കുകയാണ് പൈറസി. ഇത് ഞാന്‍ കണ്ടു മനസ്സിലാക്കിയതാണ്. എത്രമാത്രം തുക മുതല്‍മുടക്കിയാണ് സിനിമകള്‍ നിര്‍മിക്കുന്നത്. സിനിമാ പൈറസി നടത്തുന്നവരെ കഠിനമായി ശിക്ഷിക്കണം. സായി പറഞ്ഞു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.