Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രിയങ്ക ചോപ്ര വിവാഹിതയാകുന്നു ?

priyanka

ബോളിവുഡിലെ ചോക്ളേറ്റ് നായകന്മാർക്കൊപ്പം പ്രിയങ്കയുടെ പ്രണയബന്ധം ഗോസിപ്പുകോളങ്ങളിലെ ചൂടൻ വാർത്തയായിരുന്നു. ഷാഹിദ് കപൂർ, ഹർമൻ ബവേജ എന്നിവരുമായുള്ള പ്രണയബന്ധം തകർന്ന ശേഷം പ്രിയങ്ക മറ്റൊരു കാമുകനെയും തേടിപ്പോയില്ലെന്നായിരുന്നു പാപ്പരാസികളുടെ കണ്ടെത്തൽ. എന്നാൽ ഇപ്പോളിതാ പ്രിയങ്ക ചോപ്ര വിവാഹിതയാകുന്നുവെന്ന് വാർത്ത പരക്കുന്നു.

വാർത്തകൾ ശരിയാണെങ്കിൽ കാമുകൻ സിനിമയിൽ നിന്നല്ലെന്നു മാത്രമല്ല ഇന്ത്യയിൽ നിന്നുമല്ല. അമേരിക്കകാരനാണ് കാമുകൻ. എന്നാൽ കൂടുതല്‍ വിവരങ്ങൾ ഇതുസംബന്ധിച്ച് പുറത്തുവന്നിട്ടില്ല. ഇരുവരും ഉടൻ വിവാഹിതരാകുമെന്നും കേൾക്കുന്നു.

പ്രിയങ്കാ ചോപ്രയുടെ ആദ്യ അന്താരാഷ്ട്ര ടെലിവിഷന്‍ സീരിസ് ക്വാന്‍ഡിക്കോ വിജയകരമായി മുന്നേറുകയാണ്. ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന അമേരിക്കന്‍ ടിവി സീരീസായ ക്വാന്‍ഡിക്കോയുടെ സ്വീകാര്യത അന്തരാഷ്ട്രതലത്തിലും പ്രിയങ്കയെ സഹായിച്ചിട്ടുണ്ട്. എഫ്ബിഐ ഏജന്റായ അലക്‌സ് പാരിഷിന്റെ റോളിലാണ് പ്രിയങ്ക അഭിനയിക്കുന്നത്. എബിസി നെറ്റുവര്‍ക്ക് ചാനലാണ് ഈ ടിവി സീരിസ് സംപ്രേഷണം ചെയ്യുന്നത്

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.