Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചൊറിയാൻ വന്നവർക്ക് കിടിലൻ മറുപടിയുമായി പ്രിയങ്ക

priyanka-troll

നടിമാരുടെ വ്യക്തിത്വത്തെ ഹനിക്കുന്ന ചോദ്യങ്ങൾ തന്നെയാണ് പലപ്പോഴും അവർക്കു നേരിടേണ്ടി വരാറുള്ളത്. എന്തായാലും ഇനി അത്തരമൊരു നീക്കം പ്രിയങ്ക ചോപ്രയ്ക്കെതിരെ നടത്തുവാൻ ആരുമൊന്നുമടിയ്ക്കും. അത്ര നല്ല മറുപടിയാണ് പ്രിയങ്ക നല്‍കിയത്.

മാക്സിം മാഗസിൻ ഹോട്ട് ഗേളായി തെരഞ്ഞെടുത്തത് പ്രിയങ്കയെ ആയിരുന്നു. കൈകൾ ഉയർത്തി വച്ച് നിൽക്കുന്ന പ്രിയങ്കയുടെ ഗ്ലാമര്‍ ചിത്രമായിരുന്നു കവർ ഫോട്ടോയായി മാഗസിൻ പ്രസിദ്ധീകരിച്ചതും. ചിത്രം കണ്ടതോടു കൂടി സമൂഹമാധ്യമങ്ങളിൽ ചോദ്യങ്ങൾ പലതായി. പ്രിയങ്കയുടെ കൈയിടുക്കിലെ നിറത്തെ കുറിച്ചായിരുന്നു ചോദ്യമധികവും. ഇതുഫോട്ടോഷോപ്പ് ആണോ, ഹോട്ട് നായികയുടെ കൈയിടുക്ക് മാത്രം യഥാർത്ഥമല്ലാതായി തോന്നുന്നു എന്നിങ്ങനെയായിരുന്നു കമന്റ്.

ഫോട്ടോഷോപ്പ് ചെയ്ത് കൈയി‌ടുക്കിലെ നിറവ്യത്യാസം വരുത്തി, യഥാർഥ ചിത്രം കാണാന്‍ താൽപര്യമുണ്ട്, ലോകത്തിലെ ഏറ്റവും ഹോട്ടായ സ്ത്രീയുടെ കൈയിടുക്കുകളും ഹോട്ട് ആയിരിക്കുമല്ലോ തുടങ്ങി ദ്വയാർഥവും അശ്ലീലം നിറഞ്ഞതുമായ പരാമര്‍ശങ്ങളായിരുന്നു സമൂഹമാധ്യമങ്ങളിൽ നിറയെ. എന്തായാലും താരം നല്‍കിയ മറുപടി തക്കതായതു തന്നെ.

സഹികെട്ട പ്രിയങ്ക വേറൊരു ചിത്രം പോസ്റ്റ് ചെയ്താണ് മറുപടി നൽകിയത്. അതും കൈയിടുക്ക് കാണിച്ചുള്ള മറ്റൊരുചിത്രം. ഈ വിവാദത്തിലേക്ക് ഈ ചിത്രവും കൂടിയിരിക്കട്ടേയെന്ന അടിക്കുറിപ്പോടെ പ്രസിദ്ധീകരിച്ച പടം ഇത്തരം അനാവശ്യ വാദങ്ങൾ ഉന്നയിച്ചവർക്ക് ചുട്ടമറുപടിയായി.
 

Your Rating: