Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഞങ്ങളെ ഇനി ഇങ്ങനയെ കാണൂ !

anushka-virat

വിരാട് കോഹ്‌ലി തന്റെ കരിയറിലെ ഏറ്റവും തകർപ്പൻ ഫോമിലാണ്. ഐപിഎല്‍ മത്സരത്തിൽ കിങ്സ് ഇലവനെ കോഹ്‌ലി പറപറത്തി. 50 പന്തിൽ 113 റൺസ് ആണ് താരം അടിച്ച് കൂട്ടിയത്. ഈ സീസണിൽ കോഹ്‍ലിയുടെ നാലാം ‍െസഞ്ചുറിയാണിത്.

എന്തായാലും ഈ ആഹ്ലാദത്തിനിടയിൽ കോഹ്‌ലി ആരാധകർക്ക് മറ്റൊരു സന്തോഷവാർത്തകൂടി. വിജയാഹ്ലാദങ്ങളിൽ കോഹ്‌ലിക്കൊപ്പം ഇപ്പോഴും അനുഷ്കയുണ്ട്. പ്രണയത്തകർച്ചയില്‍ ഇരുവരും വേർപിരിഞ്ഞുവെന്ന് വാർത്തകൾ പരക്കുന്നതിനിടെയാണ് മാധ്യമങ്ങളെ കാണാതെയുള്ള ഇരുവരുടെയും ഒത്തുചേരൽ.

കഴിഞ്ഞ ദിവസം ഗുജറാത്ത് ലയൺസുമായുള്ള ബാംഗ്ലൂരിന്റെ ആഘോഷത്തിൽ അനുഷ്കയും എത്തിയിരുന്നു. മാത്രമല്ല ഒരു ജാപ്പനീസ് ഹോട്ടലിലെ ജീവനക്കാരുമൊത്ത് ഇരുവരും നിൽക്കുന്ന ചിത്രവും സോഷ്യൽമീഡിയയിൽ ചർച്ചയായി കഴിഞ്ഞു.

മുൻപ് ഗാലറിയിൽ കോഹ്‍ലിയുടെ കളി കാണാൻ എത്തുന്ന അനുഷ്ക ആയിരുന്നു മാധ്യമപ്രവർത്തകരുടെയും ആരാധകരുടെയും ആകർഷണം. മത്സരങ്ങളിൽ കോഹ്‌ലി മോശം പ്രകടനമാണെങ്കിൽ പഴിമുഴുവൻ അനുഷ്കയ്ക്ക്. ഇതുകൊണ്ടാകാം ഇരുവരും കുറച്ചുനാൾ അകന്ന് നിന്നത്. അത് പ്രണയപരാജയത്തെ തുടർന്നായിരുന്നെന്നായിരുന്നു പാപ്പരാസികളുടെ കണ്ടെത്തൽ.

ഇതിനിടെയും അനുഷ്കയെ പിന്തുണച്ച് പല അവസരങ്ങളിലും കോഹ്‌ലി രംഗത്തെത്തി. എന്തായാലും ഗാലറിയിൽ അനുഷ്ക വരുന്നില്ലെങ്കിലും എല്ലാ പിന്തുണയുമായി നടി കോഹ്‌ലിക്കൊപ്പമുണ്ടെന്നാണ് ഇപ്പോൾ വരുന്ന വാർത്തകൾ വ്യക്തമാക്കുന്നത്.  

Your Rating: