Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിദ്യാ ബാലന്‍റെ കരണത്തടിച്ച രാജ്കുമാര്‍ റാവു

സിനിമയുടെ ചിത്രീകരണത്തിനിടെ രാജ്കുമാര്‍ റാവു നടി വിദ്യാബാലന്റെ കരണത്ത് അടിച്ചു. സിനിമയല്ലേ അതിനെന്താണെന്നാണോ? അടി ഒറിജിനല്‍ ആയിരുന്നു. അതും ഒരുതവണയല്ല, മൂന്നു തവണ. വിദ്യാബാലന്റെ പുതിയ സിനിമ ഹമാരി അദൂരി കഹാനിയുടെ സെറ്റിലാണ് സംഭവം. വിദ്യയുടെ ഭര്‍ത്താവിന്‍റെ വേഷത്തിലാണ് രാജ്കുമാര്‍ അഭിനയിക്കുന്നത്.

ഭര്‍തൃ പീഡനം പ്രമേയമായ സിനിമയില്‍ വിദ്യയുടെ കരണത്ത് അടിക്കേണ്ട രംഗമുണ്ടായിരുന്നു. സംവിധായകന്‍ ആക്ഷന്‍ പറഞ്ഞതും രാജ്കുമാര്‍ വിദ്യയുടെ കരണത്ത് യഥാര്‍ഥത്തില്‍ അടിക്കുകയായിരുന്നു. മൂന്ന് റീടേക്കുകള്‍ എടുത്തപ്പോഴും സംഗതി കാര്യമായി. സെറ്റിലുള്ളവര്‍ക്കെല്ലാം അടി ഒറിജിലനാണെന്ന് പിന്നീടാണ് മനസ്സിലാകുന്നത്.

സംവിധായകന്‍ മോഹിത് സൂരി ഉള്‍പ്പടെയുള്ളവര്‍ ഒന്നു ഞെട്ടി. എന്നാല്‍ ആ രംഗത്തിന്റെ മികവിനു വേണ്ടി ഇരുവരും നേരത്തെ തീരുമാനിച്ച് ഉറപ്പിച്ചതായിരുന്നെന്നും അടി ഒറിജിനല്‍ തന്നെ ആയിരുന്നുവെന്നും സംവിധായകന്‍ പറഞ്ഞു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.