Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാമു കണ്ട ഏറ്റവും ഹോ...ട്ട് നടി !

radhika-ramu

രജനീകാന്തിനെപ്പോലും വിമർശിക്കാൻ മടിയില്ലാത്ത ആളാണ് സംവിധായകൻ രാം ഗോപാൽ വർമ. ഈയിടെയായി സിനിമയേക്കാൾ അദ്ദേഹം കൂടുതൽ പ്രാധാന്യം നൽകിയിരിക്കുന്നത് ട്വിറ്ററിനാണ്.

വിവാദമായ ട്വീറ്റുകളുടെ കുത്തൊഴുക്ക് തന്നെ രാമുവിന്റെ അക്കൗണ്ടിലൂടെ കാണാനായി. എന്നാൽ പുതിയ ട്വീറ്റ് ഒരു ബോളിവുഡ് സുന്ദരിയെക്കുറിച്ചാണ്. നടിയുടേതായി വന്ന കവർഫോട്ടോ ആണ് രാമുവിനെ ആകൃഷ്ടനാക്കിയത്.

‘കഴിഞ്ഞ മൂന്ന് ജന്മങ്ങളിൽ ഞാൻ കണ്ട ഏറ്റവും ഹോട്ട് ആയ സ്ത്രീ. രക്തചരിതയിൽ ഞാൻ കണ്ട നടി തന്നെയാണോ ഇത്, എനിക്ക് വിശ്വസിക്കാനാകുന്നില്ല. ഈ സൗന്ദര്യം എന്നെ അന്ധനാക്കുന്നു. രാം ഗോപാൽ വർമ ട്വീറ്റ് ചെയ്തു.

radhika-apthe

രാധികയുടെ കവർഫോട്ടോ ചിത്രം ട്വിറ്ററിൽ പോസ്റ്റ് ചെയ്താണ് രാമു ഇങ്ങനെയൊരു അഭിപ്രായം കുറിച്ചത്. രാം ഗോപാൽവർമ സംവിധാനം ചെയ്ത രക്തചരിത എന്ന ചിത്രത്തിൽ രാധിക ആപ്തെ അഭിനയിച്ചിരുന്നു.

radhika

എഫ്എച്ച്എം മാസികയ്ക്ക് വേണ്ടിയായിരുന്നു നടിയുടെ ഗ്ലാമർ പ്രകടനം. ബ്രിട്ടീഷ് മാസികയുടെ ഇന്ത്യൻ എഡിഷനിലായിരുന്നു രാധികയുടെ ചിത്രം വന്നത്. നടി ഇതുവരെ നടത്തിയതിൽവച്ച് ഏറ്റവും ഗ്ലാമറസായ ഫോട്ടോഷൂട്ട് കൂടിയാണ് ഇത്. 

Your Rating: