Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രൺബീറുമായുള്ള പിരിയൽ; ക്ഷുഭിതയായി കത്രീന

katrina-angry കത്രീന കൈഫ്‌

ബോളിവുഡിന്റെ മിസ്സ്‌ ബ്യൂട്ടിഫുൾ കത്രീന കൈഫ്‌ എന്തിന് രൺബീർ കപൂറുമായി പിരിഞ്ഞു? വർഷങ്ങൾ പഴക്കമുള്ള ഇരുവരുടെയും പ്രണയബന്ധം ഒരു വഴിപിരിയലിൽ എത്തി ചേർന്നത്‌ എങ്ങനെയെന്ന് സംബന്ധിച്ച് പലവിധപ്പെട്ട ഗോസിപ്പുകളും ബോളിവുഡിൽ പരക്കുകയാണ്. ഈ അവസ്ഥയിൽ എന്ത് കൊണ്ടാണ് തങ്ങൾ പിരിഞ്ഞത് എന്ന് ചോദിച്ച ഒരു പത്ര പ്രവർത്തകനോട് തന്റെ നീരസം പ്രകടിപ്പിച്ചിരിക്കുകയാണ് കത്രീന.

ബോളിവുഡിൽ ഏറ്റവും കൊട്ടിയാഘോഷിക്കപ്പെട്ട പ്രണയമായിരുന്നു കത്രീന-രൺബീർ ജോഡികളുടെത്. ഇരുവരെയും പല പാർട്ടികൾക്കും പരിപാടികൾക്കും ഒരുമിച്ച് കണ്ടിട്ടുമുണ്ട്. എന്നാൽ വേർപിരിയൽ തീരുമാനത്തിന് ശേഷം ഇത് സംബന്ധിച്ച ചോദ്യങ്ങൾക്ക് നേരെ ഇരുവരും മൗനം പാലിക്കുകയായിരുന്നു.

മാധ്യമങ്ങൾ പലവട്ടം വേർപിരിയലിനെ കുറിച്ചു ചോദിച്ചപ്പോഴും കത്രീന ഒന്നും തന്നെ പ്രതികരിച്ചില്ല. എന്നാൽ, തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി മാധ്യമങ്ങളെ കണ്ട കത്രീനയോട് പെെട്ടന്നാണ് ഒരു റിപ്പോർട്ടർ കാമുകനുമായി പിരിഞ്ഞതിനെ കുറിച്ചു ചോദിച്ചത്. ഇതുകേട്ടയുടൻ കത്രീന ക്ഷുഭിതയായി. പിന്നീട് സംവിധായകൻ അഭിഷേക് കപൂർ ഇടപെട്ട് ഇത് അത്തരം കാര്യങ്ങൾ ചോദിക്കാനുള്ള സന്ദർഭമല്ല പറഞ്ഞ് പ്രശ്നങ്ങൾ ഒഴിവാക്കുകയായിരുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.