Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബോളിവുഡിന്റെ ക്രിസ്റ്റ്യൻ ബെയ്ൽ!

randeep-hooda

ഈ ആളെ കണ്ടിട്ട് മനസ്സിലാകുന്നുണ്ടോ? ബോളിവുഡിന്റെ ഒരു പ്രമുഖനടനാണ്. വേറാരുമല്ല രൺദീപ് ഹൂഡയാണ് ഈ പട്ടിണിക്കോലത്തിൽ കാണുന്നത്.

ഭീകരവാദിയെന്ന് മുദ്രകുത്തപ്പെട്ട് പാകിസ്താനില്‍ തടവില്‍ കഴിയുകയും പിന്നീട് തടവുകാരുടെ ക്രൂരമര്‍ദനത്തിനിരയായി മരിക്കുകയും ചെയ്ത ഇന്ത്യക്കാരനായ സര്‍ബ്ജിത് സിങിന്റെ ജീവിതകഥ പറയുന്ന സർ‌ബ്ജിത് എന്ന ചിത്രത്തിന് വേണ്ടിയാണ് രൺദീപിന്റെ ഈ ഭീകരമേയ്ക്ക്ഓവർ. വെറും 28 ദിവസം കൊണ്ട് 18 കിലോ ശരീരഭാരമാണ് താരം ഒറ്റയടിക്ക് കുറച്ചത്.

randeep-hooda-sarbjith

ചിത്രത്തിൽ സര്‍ബ്ജിത് സിങിന്റെ സഹോദരി ദല്‍ബിര്‍ കൗറിന്റെ വേഷമാണ് ഐശ്വര്യ ചെയ്യുന്നത്. ഒമുങ് കുമാര്‍ ആണ് സംവിധാനം. റിച്ച ഛദ്ദ, ദർശൻ കുമാർ എന്നിവരാണ് മറ്റുതാരങ്ങൾ. ചിത്രം മെയ് 20ന് തിയറ്ററുകളിലെത്തും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.