Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചാർമിയുടെ ആ കരച്ചിലിന് പിന്നിൽ

charmy-crying

ഐഫ ഉത്സവത്തിൽ പങ്കെടുക്കാനെത്തിയ നടി ചാർമിയുടെ കരച്ചിൽ ആയിരുന്നു സോഷ്യൽമീഡിയയിലെ ചർച്ചാവിഷയം. നടി കരയുന്ന ചിത്രങ്ങളും വിഡിയോയും ആരാധകർക്കിടയിൽ ചർച്ചയായി.

ചിത്രങ്ങൾ കണ്ട് പലരും പല കഥകളും പറഞ്ഞു. ചാർമി അവതരിപ്പിക്കേണ്ട പരിപാടി അധികൃതർ റദ്ദാക്കിയത് മൂലമാണ് താരം കരഞ്ഞതെന്നായിരുന്നു വാർത്ത. ഒടുവില്‍ താന്‍ കരഞ്ഞതിന്റെ വിശദീകരണവുമായി ചാർമി തന്നെ രംഗത്തെത്തി .

cahrmi

ദേവി ശ്രീ പ്രസാദ് (ഡിഎസ്പി) വേദിയില്‍ അവതരിപ്പിച്ച ഒരു പരിപാടിയാണ് ചാര്‍മിയുടെ കണ്ണീരിന് കാരണം. ഈയിടെ അന്തരിച്ച തന്റെ അച്ഛൻ സത്യ മൂർത്തിക്ക് സമർപ്പിച്ച് ഡിഎസ്പി അവതരിപ്പിച്ച പരിപാടിയാണ് ചാർമിയുടെ കണ്ണുകളെ ഈറനണിയിച്ചത്. ചാർമിയും ഡിഎസ്പിയും അടുത്ത സുഹൃത്തുക്കള്‍ കൂടിയാണ്.

ഞാനും മനുഷ്യവികാരങ്ങളുള്ള സ്ത്രീയാണെന്നും സങ്കടം സഹക്കാൻ വയ്യാത്തതുകൊണ്ടാണ് കണ്ണു നിറഞ്ഞതെന്നും എല്ലാവരുടെയും മുന്നിൽ കരയാതിരിക്കാൻ എനിക്കാവില്ലെന്നും ചാർമി പറഞ്ഞു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.