Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുറം കാണുന്ന വേഷം; പോയി പണിനോക്കാൻ റെജിന

regina

പൊതുവേദികളിൽ വ്യത്യസ്ത നിറഞ്ഞ ഫാഷൻ വസ്ത്രങ്ങൾ കൊണ്ട് ശ്രദ്ധനേടുന്ന നടിയാണ് തെന്നിന്ത്യൻ സുന്ദരി റെജിന കസാന്ദ്ര. അതീവ ഗ്ലാമർ വസ്ത്രങ്ങളാണ് താരം അണിയാറുള്ളതും.

2016ലെ ഇഫ ഉത്സവത്തിന് നടി ധരിച്ചു വന്ന വേഷം ഏറെ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. പര്‍പ്പിള്‍ നിറത്തിലുള്ള അർദ്ധനഗ്നമായ വസ്ത്രമായിരുന്നു താരം ധരിച്ചിരുന്നത്. മാത്രമല്ല നടിയുടെ പുറം ഭാഗം മുഴുവന്‍ പുറത്ത് കാണാമായിരുന്നു.

regina-1

താരത്തിനെതിരെ നിരവധി വിമർശനങ്ങളും വിവാദങ്ങളും ഉയര്‍ന്നു വന്ന സാഹചര്യത്തില്‍ അതിന് വിശദീകരണവുമായി നടി എത്തി.

എന്റേതായ വഴിയിൽ നടക്കാൻ ആഗ്രഹിക്കുന്ന നടിയാണ് ഞാൻ. അതുപോെല തന്നെഞാൻ ധരിക്കുന്ന വേഷങ്ങളിലും ഈ വ്യത്യസ്ത നൽകാൻ ആഗ്രഹിക്കുന്നു. എനിക്ക് ആത്മവിശ്വാസമുള്ള വേഷം ഞാന്‍ ധരിക്കും, വിമര്‍ശിക്കുന്നവരോട് പോയി പണി നോക്കാനേ ഞാൻ പറയൂ-റെജിന പറയുന്നു.

regina-3

ഇന്റര്‍നാഷണല്‍ താരമായ ജെനിഫര്‍ ലോപസ് എപ്പോഴും ഇത്തരത്തിലുള്ള വേഷങ്ങളാണ് ധരിയ്ക്കുന്നത്. അതേ സമയം ഞാന്‍ ധരിച്ചാല്‍ എല്ലാ ഭാഗവും മുഴുവനായി പൊതിഞ്ഞുകൊണ്ട് വസ്ത്രം ധരിക്കണം എന്ന് ആളുകള്‍ പറയുന്നു.

regina-2

പണ്ടൊക്കെ എന്തെങ്കിലും വേഷം ധരിയ്ക്കുമ്പോള്‍ ആളുകള്‍ എന്ത് പറയും എന്നൊക്കെ ആലോചിച്ചുള്ള ആശയക്കുഴപ്പം ഉണ്ടായിരുന്നു. ഇപ്പോൾ എനിക്ക് നല്ല ആത്മവിശ്വാസം ഉണ്ട്. റെജിന പറയുന്നു.

എനിക്ക് പ്രണയമില്ല, വിവാഹം കഴിച്ചാൽ തന്നെ അത് പ്രണയവിവാഹമായിരിക്കും. എന്നാൽ എന്നെ വിവാഹം കഴിപ്പിക്കാൻ അമ്മയ്ക്ക് അത്ര താല്‍പര്യമില്ല. വിവാഹം കഴിക്കുന്ന വ്യക്തിയെ ഞാൻ ശരിയാക്കുമെന്നാണ് അമ്മ പറയുന്നത്. അമ്മയ്ക്ക ഞാൻ വിവാഹം കഴിക്കാതെ നടക്കുന്നതാണ് ഇഷ്ടം. റെജിന പറഞ്ഞു.
 

Your Rating: