Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐശ്വര്യയ്ക്കും അഭിഷേകിനും ഇടയിൽ സംഭവിച്ചതെന്ത്?

abhishek

പൊതുവേദിയിൽ ഐശ്വര്യ റായിയോട് ദേഷ്യപ്പെട്ട് ഇറങ്ങിപ്പോകുന്ന അഭിഷേകിന്റെ വിഡിയോ രംഗം സോഷ്യല്‍മീഡിയയിൽ വലിയ ചർച്ചയായിരുന്നു. ഐശ്വര്യയുടെ പുതിയ ചിത്രമായ സരബ്ജിത്തിന്റെ സ്‌പെഷല്‍ സ്‌ക്രീനിങിന്റെ റെഡ് കാര്‍പറ്റിലായിരുന്നു സംഭവം. ബച്ചന്‍ കുടുംബവും ഐശ്വര്യയുടെ കുടുംബവും ഒരുമിച്ചാണ് എത്തിയത്.

തുടര്‍ന്നു ഐശ്വര്യ ഫോട്ടോ സെഷന് വിളിച്ചിട്ടും അഭിഷേക് കേട്ട ഭാവം നടിച്ചില്ല. എന്നാല്‍ ഫോട്ടോഗ്രാഫര്‍മാരുടെ നിര്‍ബന്ധത്തെത്തുടര്‍ന്ന് അഭിഷേക് ഐശ്വര്യയുടെ അടുത്തുനിന്നു. ഫോട്ടോ എടുക്കുന്നതിനിടെ 'ഐശ്വര്യയുടെ ഫോട്ടോ മാത്രം എടുത്തോളൂ' എന്ന് പറഞ്ഞ് അഭിഷേക് ഇറങ്ങിപ്പോയി. ഇതേത്തുടര്‍ന്ന് ഇരുവരും തമ്മില്‍ ഗൗരവകരമായ എന്തോ പ്രശ്നമുണ്ടെന്നും ഏറെ നാളുകളായി അകൽച്ചയിലാണെന്നുവരെ ഗോസിപ്പുകള്‍ പടർന്നു. ഇത്രവലിയ സെലിബ്രിറ്റികൾ ആയതുകൊണ്ട് തന്നെ ഗോസിപ്പിന്റെ ചൂടും കൂടി.

Abhishek Bachchan Treats Aishwarya BADLY At Sarbjit Red Carpet | LehrenTV

എന്തായാലും പേടിക്കേണ്ടതായി ഒന്നുമില്ല. ഇതുസംബന്ധിച്ച വിശദീകരണവുമായി ഇരുവരുടെയും അടുത്തവൃത്തങ്ങൾ രംഗത്തെത്തി. ‘അവർക്കിടയിൽ യാതൊരു വിധപ്രശ്നങ്ങളുമില്ലെന്നും ഐശ്വര്യയും അഭിഷേകും മാതൃകാദമ്പതികളാണെന്നും ഇവർ പറയുന്നു. അഭിഷേക് എല്ലാ കാര്യങ്ങളും തണുപ്പൻ രീതിയിൽ കൈകാര്യം ചെയ്യുന്ന ആളാണ്. എല്ലാം അതിന്റേതായ തമാശക്കാണ് അദ്ദേഹം എടുക്കുകയൊള്ളൂ.

അത് ഐശ്വര്യയ്ക്ക് ലഭിച്ച സ്വീകരണമായിരുന്നു. അവിടെ താനൊരിക്കലും ഒരു ആകർഷകഘടകമാകരുതെന്ന് വിചാരിച്ചാണ് ഐശ്വര്യ നിർബന്ധിച്ചിട്ടും അഭിഷേക് മാറിനിന്നത്. ഒരു കുടുംബത്തിന് വേണ്ട പിന്തുണ ഐശ്വര്യയ്ക്ക് വേണമെന്ന തീരുമാനത്തോടെയാണ് അവർ കുടുംബസഹിതം ആ റെഡ്കാർപ്പറ്റിൽ എത്തിയതും.  

Your Rating: