Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിജയ് മല്യയ്ക്കെതിരെ അശ്ലീലവർഷവുമായി രാംഗോപാൽ വർമ

rgv-mallya

ബാങ്കില്‍ നിന്നും വായ്പയെടുത്ത് തിരിച്ച് അടയ്ക്കാതെ രാജ്യം വിട്ട കിംഗ് ഫിഷര്‍ ഉടമ വിജയ് മല്യയെ പരിഹസിച്ച് ബോളിവുഡ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ. കടമെടുത്ത പതിനേഴ് ബാങ്കുകളിലേക്ക് ഓരോ ബിക്കിനി സുന്ദരികളെ നല്‍കി കടം തീര്‍ക്കാനാണ് രാം ഗോപാല്‍ വര്‍മയുടെ ഉപദേശം.

ട്വിറ്ററിലൂടെയായിരുന്നു രാമുവിന്റെ അസഭ്യവർഷം. ബിക്കിനി സുന്ദരികള്‍ക്കായാണ് കടം എടുത്തതെങ്കില്‍ ബാങ്കില്‍ പണം തിരിച്ച് അടയ്ക്കുന്നതിനു പകരം ഓരോ സുന്ദരികളെ നല്‍കിയാല്‍ പോരെയെന്ന് അവരോട് ചോദിക്കണമന്നും ആര്‍ജിവി പറയുന്നു. ബിക്കിനി സുന്ദരികള്‍ ബാങ്കിന് വലിയ സെക്യൂരിറ്റിയാണ് നല്‍കുക. അതിനാല്‍ ബാങ്ക് ഉടമകള്‍ക്ക് പരാതി കൊണ്ടൊന്നും വരില്ലന്നും ആര്‍ജിവി പരിഹസിക്കുന്നു.

ബാങ്കേഴ്‌സിനെ സ്വാധീനിക്കാന്‍ കലണ്ടര്‍ ഗേള്‍സ് ആയിരുന്ന ദീപിക പദുകോണ്‍, നര്‍ഗീസ് ഫക്രി, ഇഷ ഗുപ്ത, കത്രീന കൈഫ് എന്നിവരെ കൊടുക്കാമെന്നും പറഞ്ഞാണ് രാമു തന്റെ ട്വീറ്റ് അവസാനിപ്പിക്കുന്നത്.

Your Rating: