Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സന്താനത്തെ ചിരിപ്പിച്ച വിവാഹവാർത്ത !

santhanam

തമിഴ് കോമഡി താരം സന്താനത്തിന്റെയും നടി ആഷ്നയുടെയും വിവാഹം കഴിഞ്ഞെന്ന് തമിഴ് മാധ്യമങ്ങളിൽ വാർത്തവന്നിരുന്നു. തിരുപ്പതിയിൽവച്ച് രഹസ്യമായാണ് വിവാഹം നടത്തിയതെന്നായിരുന്നു വാർത്ത.

ഇരുവരും ഒന്നിച്ചുള്ള ഒരു ചിത്രവും ഉൾപ്പടെയാണ് വിവാഹവാർത്ത പ്രചരിപ്പിച്ചത്. എന്നാൽ വാർത്ത തെറ്റാണെന്ന് അറിയിച്ച് സന്താനം തന്നെ രംഗത്തെത്തി. എന്നെപ്പറ്റി കഴിഞ്ഞ ദിവസം പ്രചരിച്ച വാർത്തകേട്ട് ഒരുപാട് ചിരിച്ചെന്നും ഈ അടുത്തകാലത്ത് ഞാൻ കേട്ട ബെസ്റ്റ് കോമഡിയായിരുന്നു ഈ വാർത്തയെന്നും സന്താനം പറഞ്ഞു.

സന്താനം നായകനായി എത്തിയ വല്ലവനുക്ക് പുല്ലും ആയുധം, ഇനിമൈ ഇപ്പിഡിതാൻ എന്നീ ചിത്രങ്ങളിൽ നായികയായി എത്തിയത് ആഷ്നയായിരുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.